മഹാരാഷ്ട്ര സ്പീക്കര്‍ സ്ഥാനവും ബിജെപിക്ക്; വിശ്വാസവോട്ടെടുപ്പില്‍ എന്‍.സി.പി ബിജെപിയെ പിന്തുണയ്ക്കും
Nov 12, 2014, 14:00 IST
മുംബൈ: (www.kvartha.com 12.11.2014) മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി ബിജെപിയുടെ ഹരിഭാവു ബാഗ്ഡെയെ തിരഞ്ഞെടുക്കും. കോണ്‍ഗ്രസും ശിവസേനയും തങ്ങളുടെ മല്‍സരാര്‍ത്ഥികളെ പിന് വലിച്ചതിനെതുടന്നാണ് ഹരിഭാവുവിന് സ്പീക്കര്‍ സ്ഥാനം ലഭിച്ചത്.
ഇന്ന് (ബുധനാഴ്ച) മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്ന ബിജെപിയെ പിന്തുണയ്ക്കുമെന്ന് എന്‍.സി.പി വ്യക്തമാക്കി. എന്‍.സിപി ജനറല്‍ സെക്രട്ടറിയും വക്താവുമായ ഡിപി ത്രിപാഠിയാണ് ഇക്കാര്യമറിയിച്ചത്. മഹാരാഷ്ട്രയില്‍ സുസ്ഥിര ഭരണമുണ്ടാകാനാണ് എന്‍.സിപി ആഗ്രഹിക്കുന്നതെന്നും ത്രിപാഠി പറഞ്ഞു.
ഔറംഗാബാദിലെ ഫുലാംബ്രിയില് നിന്നും വിജയിച്ച ബിജെപി നേതാവാണ് ഹരിഭാവു കെ ബാഗ്ഡെ. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന എന്‍.സിപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. എന്നാല്‍ എന്‍.സിപി മല്‍സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ പാര്‍ണറില്‍ നിന്നും നിയമസഭയിലെത്തിയ വര്‍ഷ ഗേക്ക്വാഡിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. ശിവസേന വിജയ് ഓട്ടിയെയായിരുന്നു സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തികൊണ്ടുവന്നത്. എന്നാല്‍ പിന്നീട് ഇരു പാര്‍ട്ടികളും അവരവരുടെ മല്‍സരാര്‍ത്ഥികളെ പിന് വലിക്കുകയായിരുന്നു.
288 അംഗ നിയമസഭയില്‍ ബിജെപിക്ക് 121 അംഗങ്ങളാണുള്ളത്.
SUMMARY: NCP general secretary and spokesperson DP Tripathi says his party wanted to ensure a stable BJP government in Maharashtra.
Keywords: Bharatiya Janata Party, Shiv Sena, Devendra Fadnavis, vote of confidence, Trust vote, Maharashtra Assembly, Maharashtra, Congress, Maharashtra Speaker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.