ബിജെപിയുടേത് ബോറന്‍ ചോദ്യങ്ങള്‍: യോഗേന്ദ്ര യാദവ്

 


ന്യൂഡല്‍ഹി: (www.kvartha.com 29/01/2015) ബിജെപി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനോട് ചോദിച്ച ചോദ്യങ്ങളെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ബിജെപിയുടെ ചോദ്യങ്ങള്‍ പഴയ ബോറിംഗ് ചോദ്യങ്ങളാണെന്നാണ് എ.എ.പി വക്താവ് യോഗേന്ദ്ര യാദവിന്റെ പ്രതികരണം.

ബിജെപിയുടേത് ബോറന്‍ ചോദ്യങ്ങള്‍: യോഗേന്ദ്ര യാദവ്ബിജെപിയുടെ ഭയപ്പാടും പരിഭ്രാന്തിയും അവരുടെ പ്രവൃത്തികളില്‍ വ്യക്തമാണ്. അഞ്ച് ചോദ്യങ്ങള്‍ക്കല്ല, അന്‍പത് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താനും പാര്‍ട്ടിയും തയ്യാറാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

കര്‍ട്ടന് പിന്നില്‍ മറഞ്ഞിരുന്ന് ചോദ്യങ്ങള്‍ ചോദിക്കാതെ തുറന്ന വേദിയില്‍ സംവാദത്തിന് ബിജെപി തയ്യാറാകണമെന്നും യാദവ് ആവശ്യപ്പെട്ടു.

ചോദ്യങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്തെങ്കിലും പുതിയ ചോദ്യവുമായി അവര്‍ എത്തുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍ അവര്‍ വീണ്ടും ആ പഴയ ചോദ്യങ്ങളുമായാണെത്തിയത്. മുന്‍പ് 20 വട്ടം ചോദിച്ച, നൂറ് പ്രാവശ്യം മറുപടി പറഞ്ഞ ആ ബോറന്‍ ചോദ്യങ്ങള്‍ യോഗേന്ദ്ര യാദവ് പരിഹസിച്ചു.

SUMMARY: Thursday, January 29, 2015, New Delhi: While mocking the BJP for posing ‘same old boring questions’ to former Chief Minister Arvind Kejriwal, the Aam Aadmi Party today levelled a counter charge accusing it of running away from public debate.

Keywords: Delhi Assembly Poll, BJP, Aam Aadmi Party, Arvind Kejriwal, Yogendra Yadav


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia