സ്‌കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി നടന്ന എം പിയുടെ പ്രകടനം വിവാദത്തില്‍

 



അഹ്മദാബാദ്: അഹ്മദാബാദില്‍ സ്‌കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി  പ്രകടനം നടത്തിയ  ബി.ജെ.പി നേതാവ് വിവാദത്തില്‍. ഗുജറാത്തിലെ രാജ്‌കോട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയും  എം.പിയുമായ  മോഹന്‍ കുന്ദരിയുടെ പ്രവൃത്തിയാണ് വിവാദത്തിലായത്.

ആര്യസമാജം സംഘടിപ്പിച്ച യോഗ ക്യാമ്പില്‍ വെച്ചാണ്  എം.പിയുടെ സാഹസിക പ്രകടനം. പരിപാടിയില്‍ പങ്കെടുത്ത എം പിയെ  സംഘാടകര്‍ കുട്ടികളുടെ മുകളിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് മോഹന്‍ കുന്ദരിയ പറയുന്നത്.

സ്‌കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി നടന്ന എം പിയുടെ പ്രകടനം വിവാദത്തില്‍മാത്രമല്ല,  യോഗയില്‍ കുട്ടികളുടെ കഴിവ് പരിശോധിക്കാന്‍ വേണ്ടി കൂടിയാണ് അങ്ങനെ  ചെയ്തതെന്നും  കുന്ദരിയ വ്യക്തമാക്കി. അതേസമയം മോഹന്‍ കുന്ദരിയയുടെ കുട്ടികള്‍ക്ക് മുകളിലൂടെയുള്ള നടത്തം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായി കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞദിവസം നടി നഗ്മയെ ചുംബിച്ച കോണ്‍ഗ്രസ് എം.എല്‍.എ യുടെ പ്രവൃത്തി  വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍  കുട്ടികളുടെ മുകളില്‍ ചവിട്ടി നടന്ന് ബി.ജെ.പി എം.പിയും  വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരവനടുക്കം സ്വദേശി മരിച്ചു

Keywords:  BJP`s Rajkot leader walks over school children; video goes viral, Ahmedabad, Criticism, Social Network, MPs, Congress, MLA, Media, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia