Blue Dart | ബ്ലൂ ഡാര്‍ട് ഭാരത് ഡാര്‍ട് ആകുന്നു; പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിയിൽ മുന്നേറ്റം
Sep 13, 2023, 13:58 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയില്‍ തങ്ങളുടെ പ്രീമിയം സേവനം ഡാര്‍ട് പ്ലസില്‍ നിന്ന് ഭാരത് പ്ലസിലേക്ക് പുനര്‍നാമകരണം ചെയ്തതായി ലോജിസ്റ്റിക്‌സ് പ്രമുഖരായ ബ്ലൂ ഡാര്‍ട്. ബുധനാഴ്ചയാണ് ബ്ലൂ ഡാര്‍ട് ഇക്കാര്യം പ്രഖ്യാപിച്ചത്. 'ഈ തന്ത്രപരമായ മാറ്റം ബ്ലൂ ഡാര്‍ടിന്റെ മുന്നോട്ടുള്ള യാത്രയിലെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നു, ഇത് ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നു,' എന്ന് ബുധനാഴ്ച ബ്ലൂ ഡാര്‍ട് പ്രസ്താവനയിലൂടെ അറിയിച്ചു.
തങ്ങളുടെ സേവനങ്ങളിലൊന്ന് ഭാരത് ഡാര്‍ട് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിപുലമായ ഒരു കണ്ടെത്തലില്‍ നിന്നും ഗവേഷണ പ്രക്രിയയില്‍ നിന്നും ഉണ്ടായതാണെന്ന് റീബ്രാന്‍ഡിംഗിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ബ്ലൂ ഡാര്‍ട് വ്യക്തമാക്കി. 'ബ്ലൂ ഡാര്‍ട് എക്‌സ്പ്രസ് ലിമിറ്റഡ് ഭാരതത്തെ ലോകവുമായും ലോകത്തെ ഭാരതവുമായും ബന്ധിപ്പിക്കുന്നത് കംപനി തുടരുന്നതിനാല്‍ ഈ പരിവര്‍ത്തന യാത്രയില്‍ ചേരാന്‍ എല്ലാ പങ്കാളികളെയും ക്ഷണിക്കുന്നുവെന്നും കംപനി പ്രസ്താവനയില്‍ പറയുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ ബ്ലൂ ഡാര്‍ട് എക്‌സ്പ്രസ് ലിമിറ്റഡിന്റെ ഓഹരികള്‍ 2.32 ശതമാനം ഉയര്‍ന്ന് 6,769.00 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 'ഭാരത് ഡാര്‍ട് ഒരു സമയ സെന്‍സിറ്റീവ് ഡെലിവറി സേവനമാണ്, വേഗതയും സുരക്ഷയും മൂല്യവര്‍ധിത സവിശേഷതകളും കൈകാര്യം ചെയ്യലും കരുത്തുറ്റ സംവിധാനവും എളുപ്പമുള്ള പേയ്മെന്റ് ഓപ്ഷനുകളും വഴി ലാസ്റ്റ് മൈലില്‍ പൂര്‍ണമായ ദൃശ്യപരത പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നു.'

Keywords: Blue Dart Express rebrands its premium service as Bharat Dart, stock surges, New Delhi, News, Business, Blue Dart Express, Premium Service, Bharat Dart, Declaration, Invited, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.