സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും; ഡെല്‍ഹിയില്‍ വി മുരളീധരന്‍ ഏറ്റുവാങ്ങും

 


ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) ഇസ്രഈലില്‍ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ശനിയാഴ്ച പുലര്‍ച്ചെ ഡെല്‍ഹിയിലെത്തിക്കുന്ന മൃതദേഹം വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഏറ്റുവാങ്ങും. ഉച്ചയ്ക്ക് ശേഷം നെടുമ്പാശേരിയിലേക്കു കൊണ്ടുപോകും.

സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും; ഡെല്‍ഹിയില്‍ വി മുരളീധരന്‍ ഏറ്റുവാങ്ങും

അഷ്‌കലോണില്‍ കെയര്‍ ടേകറായി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ സൗമ്യ, ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ഭര്‍ത്താവ് സന്തോഷുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രഈല്‍ വനിതയും മരിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്രഈലില്‍ ജോലി ചെയ്യുന്ന സൗമ്യ രണ്ടു വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നു മടങ്ങിയത്.

Keywords:  Body of Kerala native Soumya Santhosh to be repatriated from Israel to India Today, New Delhi, News, Airport, Minister, Malayalee, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia