കാണാതായ 13കാരിയുടെ മൃതദേഹം ആശാറാം ബാപുവിന്റെ ആശ്രമത്തിനുള്ളിലെ പാര്‍കിംഗ് സ്ഥലത്ത് കണ്ടെത്തി
Apr 8, 2022, 17:27 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) കാണാതായ 13കാരിയുടെ മൃതദേഹം യുപിയിലെ ഗോണ്ട ജില്ലയിലെ ആശാറാം ബാപുവിന്റെ ആശ്രമത്തിനുള്ളിലെ പാര്‍കിംഗ് സ്ഥലത്ത് കണ്ടെത്തി. ഏപ്രില്‍ അഞ്ചു മുതലാണ് കുട്ടിയെ കാണാതായത്. ലൈവ് ഹിന്ദുസ്ഥാന്‍ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനയച്ചു.
മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആശ്രമത്തില്‍ നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ആശ്രമം സീല്‍ ചെയ്തിരിക്കയാണ്. മൃതദേഹം കണ്ടെത്തിയ കാര്‍ ഏറെ നേരം അവിടെ പാര്‍ക് ചെയ്തിരുന്നു. വെള്ളിയാഴ്ച ആശ്രമത്തില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിയുടെ പിതാവിനെയും കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണാനില്ലെന്നും റിപോര്‍ടില്‍ പറയുന്നു.
16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ആശാറാം ബാപുവിന്റെ ജോധ്പൂര്‍ ആശ്രമം 2013-ല്‍ വിവാദ കേന്ദ്രമായിരുന്നു. കേസുമായി ബന്ധപ്പെട്ട് 2018-ല്‍ അദ്ദേഹത്തെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
Keywords: Body of missing girl found inside Asaram Bapu's ashram in UP: Reports, New Delhi, News, Dead Body, Police, Custody, Report, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.