ATM | ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്! ഈ കാര്യം ഉടൻ ചെയ്യുക; ഇല്ലെങ്കിൽ എടിഎം കാർഡ് ഒക്ടോബർ 31 മുതൽ പ്രവർത്തന രഹിതമാകും
Oct 14, 2023, 11:36 IST
ന്യൂഡെൽഹി: (KVARTHA) നിങ്ങൾ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ (BOI) ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. മാർഗനിർദേശങ്ങൾ അനുസരിച്ച് മൊബൈൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചു.
ബ്രാഞ്ച് സന്ദർശിച്ച് ഉപഭോക്താക്കൾ മൊബൈൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ, അവരുടെ എടിഎം കാർഡ് സേവനം നിർത്തും. ഒക്‌ടോബർ 31 ആണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതിയായി ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യയിൽ, മൊബൈൽ ഫോൺ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ ബ്രാഞ്ച് സന്ദർശിച്ച് ഇത് ചെയ്യണം. ഒക്ടോബർ 31നകം നമ്പർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഡെബിറ്റ് കാർഡ് പ്രവർത്തനം നിലയ്ക്കും.
നേരത്തെ, ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വിഭാഗങ്ങൾക്കുമുള്ള സേവിംഗ്സ് അക്കൗണ്ടുകൾ അപ്ഗ്രേഡ് ചെയ്തിരുന്നു. തൊഴിൽ, കുടുംബം, വ്യക്തി, യുവജനങ്ങൾ തുടങ്ങിയവരുടെ സേവിംഗ്സ് അക്കൗണ്ടുകൾക്കാണ് ഈ മാറ്റം ബാധകമാകുക. സേവിംഗ്സ് അക്കൗണ്ടിൽ ഗ്രൂപ്പ് അപകട മരണ ഇൻഷുറൻസ് ഇനി 1.5 കോടി രൂപയാകും.
ഗോൾഡ് ഡയമണ്ട് സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് ഇളവുള്ള ലോക്കർ സൗകര്യം ഒരുക്കും. പ്ലാറ്റിനം സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ലോക്കർ സൗകര്യം ലഭ്യമാകും. ഇതുകൂടാതെ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് നൽകുമെന്നതടക്കുമുള്ള വേറെയും സവിശേഷതകളുണ്ട്.
Keywords: News, National, New Delhi, BOI, ATM, Finance, Bank, BOI Alert: From this date you will not be able to withdraw money from ATM.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.