Bomb Blast | അതീഖ് അഹ് മദിന്റെ അഭിഭാഷകന്റെ വസതിക്ക് പുറത്ത് ബോംബേറ്; ആര്‍ക്കും പരുക്കില്ല

 


ലക്‌നൗ: (wwwkvartha.com) സമാജ് വാദി പാര്‍ടി മുന്‍ എംപി അതീഖ് അഹ് മദിന്റെ അഭിഭാഷകന്റെ വസതിക്ക് പുറത്ത് ബോംബേറ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ അഭിഭാഷന്റെ വീടിന് പുറത്തേക്കാണ് നാടന്‍ ബോംബേറുണ്ടായത്. പ്രദേശത്ത് ആശങ്കയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്നാണ് വിവരം. 

കത്രയിലെ ഗോബര്‍ ഗല്ലി മേഖലയിലാണ് സംഭവം. പെട്രോള്‍ ബോംബാണ് എറിഞ്ഞതെന്നും ആരെയും ലക്ഷ്യമിട്ടുള്ള ആക്രമണമല്ലെന്നും രണ്ട് ഗ്രൂപുകള്‍ തമ്മിലുള്ള മത്സരമാണ് നടന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

അതേസമയം, അതീഖ് അഹ് മദും സഹോദരന്‍ അശ്‌റഫ് അഹ് മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തുവന്നു. ക്രമസമാധാന പാലനത്തില്‍ യോഗി ആദിത്യനാഥ് സര്‍കാറിന്റെ വന്‍ പരാജയമാണ് ഇത്. യോഗി രാജിവയ്ക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും 2017ല്‍ ബിജെപി സര്‍കാര്‍ രൂപീകരിച്ചത് മുതല്‍ ഇത് തുടരുകയാണെന്നും ഉവൈസി ആരോപിച്ചു. സംഭവത്തില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഉവൈസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ?

Bomb Blast | അതീഖ് അഹ് മദിന്റെ അഭിഭാഷകന്റെ വസതിക്ക് പുറത്ത് ബോംബേറ്; ആര്‍ക്കും പരുക്കില്ല


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സുപ്രിം കോടതി സ്വമേധയാ വിഷയം ഏറ്റെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ രൂപീകരിക്കുകയും ആ സംഘത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകാതിരിക്കുകയും വേണം. ഞാന്‍ സുപ്രിം കോടതിയില്‍ അപേക്ഷിക്കുന്നുവെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, National-News, Crime-News, Uttar Pradesh, Lucknow, Bomb, Bomb hurled near Atiq Ahmed lawyer's home, cops say not a targeted attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia