Rahul Gandhi | 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം'; സെപ്റ്റംബര്‍ 26 വരെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് ഇളവ്

 


മുംബൈ: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് സെപ്റ്റംബര്‍ 26 വരെ രാഹുല്‍ ഗാന്ധിക്ക് കോടതി ഇടക്കാല ആശ്വാസം നല്‍കി.  2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരിലാണ് കേസ്.

റഫാല്‍ ജെറ്റ് ഇടപാടിന്റെ പശ്ചാത്തലത്തില്‍ 'കൊള്ളക്കാരുടെ തലവന്‍' എന്നാണ് രാഹുല്‍ മോദിയെ അന്നു വിശേഷിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. മജിസ്‌ട്രേറ്റ് കോടതി അയച്ച സമന്‍സിന് മുന്‍പ് നല്‍കിയിരുന്ന ഇളവ് നീട്ടുകയാണ് ഹൈകോടതി ഇപ്പോള്‍ ചെയ്തത്. വിഷയം ജസ്റ്റിസ് എസ് വി കോട് വാളിന്റെ ഏകാംഗ ബെഞ്ച് പരിഗണിച്ചില്ല.

2021 നവംബറിലാണ് ഈ ഇളവ് നല്‍കിയത്. ബിജെപി മഹാരാഷ്ട്ര സംസ്ഥാന കമിറ്റി അംഗം മഹേഷ് ശ്രീമല്‍ (43) ആണ് പരാതി നല്‍കിയത്.

Rahul Gandhi | 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം'; സെപ്റ്റംബര്‍ 26 വരെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് ഇളവ്

Keywords: Bombay HC extends interim relief till Sept. 26 to Rahul Gandhi in defamation case, Mumbai, News, Politics, Bombay HC,  Extends Interim Relief , Prime Minister, Narendra Mosi, Rahul Gandhi, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia