HC grants bail | പൂവാലന് ജാമ്യം; കുറ്റം ആവര്‍ത്തിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് മുന്നറിയിപ്പ്

 


മുംബൈ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ചയായി പിന്തുടരുകയും വേട്ടയാടുകയും ചെയ്‌തെന്ന കേസിൽ ഭയന്ദര്‍ സ്വദേശിയായ യുവാവിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. സമാന കേസുകളില്‍ ഉള്‍പെട്ടാല്‍ വീണ്ടും ജയിലില്‍ അടയ്ക്കാമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വേട്ടയാടല്‍, ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ കുറ്റാരോപിതനായ ഭയന്ദര്‍ വെസ്റ്റിലെ ചാര്‍ടേഡ് അകൗണ്ടന്റിനാണ് കോടതി ജാമ്യം അനുവദിച്ചത്.
                      
HC grants bail | പൂവാലന് ജാമ്യം; കുറ്റം ആവര്‍ത്തിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് മുന്നറിയിപ്പ്


40 കാരനായ പ്രതിക്കെതിരെ പോക്സോ നിയമം അടക്കമുള്ള കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമര്‍പിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ നിരീക്ഷിച്ചു. 15 വയസുകാരി നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, പ്രതി തന്നെ പിന്തുടരുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന് പെൺകുട്ടി ആരോപിച്ചു. ഇതിനുശേഷം, 2021 ഡിസംബര്‍ 17 ന് ഇയാളെ അറസ്റ്റ് ചെയ്തു. ആറ് മാസത്തോളം തടവിലായിരുന്നു.

കുറ്റാരോപിതന്‍ സമാനമായ പ്രവൃത്തികളില്‍ ഏര്‍പെടുന്നത് പതിവാണെന്ന് ഗവണ്‍മെന്റ് അഭിഭാഷകന്‍ റുതുജ അംബേക്കര്‍ വാദിച്ചു. 2021 ഡിസംബര്‍ 18 ന് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ അംബേക്കര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, മൂന്ന് വ്യത്യസ്ത കേസുകളില്‍ തുടര്‍ചയായ സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെടുന്നത് പരിശോധിക്കുമ്പോള്‍ പ്രോസിക്യൂഷന്റെ വാദം സംശയാസ്പദമാണെന്ന് കുറ്റാരോപിതന് വേണ്ടി ഹാജരായ അഭിഭാഷകരായ വിക്രം സുതാരിയയും അഗസ്ത്യ ദേശായിയും വാദിച്ചു.

ഒരേസമയം പ്രതിക്ക് എങ്ങനെ പല പെണ്‍കുട്ടികളെ പിന്തുടരാന്‍ കഴിയുമെന്ന് ആശ്ചര്യപ്പെട്ട ജസ്റ്റിസ് ഡാംഗ്രെയും പ്രോസിക്യൂഷന്‍ കേസിനെ തുറന്ന കോടതിയില്‍ ചോദ്യം ചെയ്തു. ഇത് വിചാരണ ചെയ്യേണ്ട വിഷയമാതിനാല്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 'പ്രതിക്ക് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം, ശരിയാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷത്തോളം ശിക്ഷ ലഭിക്കും. നിലവില്‍ ആറ് മാസത്തെ ജയില്‍വാസത്തിന് വിധേയനായതിനാല്‍, ജാമ്യത്തിന് അര്‍ഹനാണ്', 15 വയസുകാരി നല്‍കിയ കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ബെഞ്ച് പറഞ്ഞു. സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതി വീണ്ടും ഏര്‍പെട്ടാല്‍ പോക്സോ നിയമപ്രകാരം ജാമ്യം റദ്ദാക്കുമെന്ന ഉപാധി കോടതി മുന്നോട്ടുവെച്ചു.

Keywords: Bombay HC grants bail to serial stalker; warns of throwing behind bars if found involved in similar incident again, National, News, Top-Headlines, Latest-News, Mumbai, High Court, Bail, Jail, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia