റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍ നിര്‍മിക്കണമെന്ന് ബോംബെ ഹൈക്കോടതി

 


മുംബൈ: (www.kvartha.com 17.12.2015) റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍ നിര്‍മിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന് പറഞ്ഞ കോടതി ഒപ്പം വൈദ്യുതി, വെള്ളം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ഡിവിഷന്‍ ബഞ്ച് ജസ്റ്റിസുമാരായ നരേഷ് പട്ടീല്‍, എസ് ബി ഷുക്ക്രേ എന്നിവര്‍ ചേര്‍ന്ന് നടത്തിയ
റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍ നിര്‍മിക്കണമെന്ന് ബോംബെ ഹൈക്കോടതി
സര്‍വെയിലാണ് റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ ശോചനീയാവസ്ഥ മനസ്സിലാക്കിയത്.

മാത്രമല്ല, സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. കൂടാതെ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് സീറ്റുകള്‍ വര്‍ധിപ്പിക്കും.


Also Read:
കാസര്‍കോട് നിന്നും കക്കുന്നത് മലപ്പുറത്ത് വില്‍ക്കും, മലപ്പുറത്ത് നിന്നും കാസര്‍കോട്ടും; മലപ്പുറം സ്വദേശി അറസ്റ്റില്‍

Keywords:  Bombay high court order ensure women toilets on platforms, Mumbai, Protection, Justice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia