പശ്ചിമ ബംഗാളിൽ ബിജെപി എം പിയുടെ വസതിക്ക് നേരെ വീണ്ടും ബോംബേറ്; അക്രമികളെ തൃണമുൽ കോൺഗ്രസ് സംരക്ഷിക്കുന്നുവെന്ന് ബിജെപി; കെട്ടിചമച്ചതെന്ന് തൃണമുൽ
Sep 14, 2021, 14:48 IST
കൊൽകത്ത: (www.kvartha.com 14.09.2021) ബിജെപി എം പി അർജുൻ സിംഗിൻ്റെ വീടിന് നേർക്ക് വീണ്ടും ബോംബേറ്. സെപ്റ്റംബർ എട്ടിനും സിംഗിൻ്റെ വീടിന് നേർക്ക് ക്രൂഡ് ബോംബുകൾ എറിഞ്ഞിരുന്നു. ഇതേകുറിച്ച് അന്വേഷണം നടത്താൻ എൻ ഐ എ ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.
പൊലിസ് ബോംബ് സ്ക്വാഡിനെ വിളിച്ച് പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ബോംബെറിഞ്ഞ പ്രതികളെ തൃണമുൽ കോൺഗ്രസ് സംരക്ഷിക്കുകയാണെന്ന് സിംഗ് ആരോപിച്ചു. എന്നാൽ ആരോപണം തൃണമുൽ കോൺഗ്രസ് നിഷേധിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ബോംബ് ആക്രമണങ്ങൾ എം പി തന്നെ നടത്തുകയാണെന്നാണ് തൃണമുൽ ആരോപിക്കുന്നത്.
ജഗത് ദലിലുള്ള എം പിയുടെ വസതിക്ക് നേരെ സെപ്റ്റംബർ എട്ടിന് ബെയ്കിലെത്തിയ അക്രമികൾ ക്രൂഡ് ബോംബുകൾ എറിഞ്ഞിരുന്നു. രാവിലെ 6.30നായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. കൊൽകത്തയിൽ നിന്നും 100 കിലൊ മീറ്റർ അകലെയാണ് ജഗത് ദൽ.
SUMMARY: Kolkata: Bombs were hurled at Bengal BJP MP Arjun Singh's house today -- a day after the National Investigation Agency ordered a probe into the attack of September 8, when three crude bombs were thrown at his house near Kolkata.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.