പുതിയ ജയില്‍ ബോറടിക്കുന്നു; ജയില്‍ചാടിയ യുവാവ് പഴയ ജയിലിലെത്തി
Jul 27, 2015, 14:59 IST
ഭോപ്പാല്‍: (www.kvartha.com 27/07/2015) പുതിയ ജയിലിലെ താമസം ബോറടിക്കുന്നതിനെ തുടര്‍ന്ന് ജയില്‍ ചാടിയ യുവാവ് പഴയ ജയിലില്‍ തിരിച്ചെത്തി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പങ്കജ് പഹാഡേ എന്ന ഇരുപത്തിരണ്ടുകാരനാണ് തന്നെ പുതിയ ജയിലില്‍ താമസിച്ചതിനെ തുടര്‍ന്ന് ജയില്‍ചാടിയത്.
മധ്യപ്രദേശിലെ നരസിംഗ്പൂര്‍ ജില്ലാ ജയിലിലാണ് സംഭവം. പുതിയ ജയിലിലെ താമസം ഇയാള്‍ക്ക് ബോറടിച്ചതോടെ പിറ്റേദിവസംതന്നെ തടവുചാടി ആദ്യം പാര്‍പ്പിച്ചിരുന്ന ചിന്ത്വര ജയിലില്‍ എത്തുകയായിരുന്നു. അമ്മായിയെ കൊന്ന കുറ്റത്തിന് 2013 ല്‍ ആണ് പഹാഡേയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തടവ് ചാടിയതിന് പിറ്റേന്ന് പുലര്‍ച്ചെ നാലുമണിയോടെ ചിന്ത്വര ജയിലിലെത്തിയ പഹാഡേ ജയില്‍ ഉദ്യോഗസ്ഥരോട് തന്നെ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കാന്‍ ഈ ജയില്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. മാത്രമല്ല പുതിയ ജയില്‍ ദൂരെയായതിനാല്‍ ബന്ധുക്കള്‍ ആരും കാണാന്‍ വരുന്നില്ലെന്നും ജന്മനാട്ടിലെ ജയിലിലാണെങ്കില്‍ എല്ലാവരും തന്നെ കാണാനെത്തുമെന്നുമാണ് പഹാഡേ പറയുന്നത്.
എന്നാല്‍ ജയില്‍മാറ്റം വേണമെങ്കില്‍ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി
കാത്തിരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ജയില്‍ചാട്ടം കൊണ്ട് പരിഹാരമാകില്ലെന്നും ഉദ്യോഗസ്ഥര്‍ പഹാഡേയോട് പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ പഹാഡേയെ നരസിംഗ്പൂര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. ജയില്‍ ചാട്ടം സ്ഥിരീകരിച്ച നരസിംഗ്പൂര്‍ ജയില്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Also Read:
ട്രെയിനില്‍ കടത്തുകയായിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കൊല്‍ക്കത്ത സ്വദേശി ആര്.പി.എഫ്. പിടിയില്‍
Keywords: 'Bored' convict walks back to home prison, Bhoppal, Prison, Youth, Court, Application, National.
മധ്യപ്രദേശിലെ നരസിംഗ്പൂര്‍ ജില്ലാ ജയിലിലാണ് സംഭവം. പുതിയ ജയിലിലെ താമസം ഇയാള്‍ക്ക് ബോറടിച്ചതോടെ പിറ്റേദിവസംതന്നെ തടവുചാടി ആദ്യം പാര്‍പ്പിച്ചിരുന്ന ചിന്ത്വര ജയിലില്‍ എത്തുകയായിരുന്നു. അമ്മായിയെ കൊന്ന കുറ്റത്തിന് 2013 ല്‍ ആണ് പഹാഡേയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തടവ് ചാടിയതിന് പിറ്റേന്ന് പുലര്‍ച്ചെ നാലുമണിയോടെ ചിന്ത്വര ജയിലിലെത്തിയ പഹാഡേ ജയില്‍ ഉദ്യോഗസ്ഥരോട് തന്നെ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കാന്‍ ഈ ജയില്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. മാത്രമല്ല പുതിയ ജയില്‍ ദൂരെയായതിനാല്‍ ബന്ധുക്കള്‍ ആരും കാണാന്‍ വരുന്നില്ലെന്നും ജന്മനാട്ടിലെ ജയിലിലാണെങ്കില്‍ എല്ലാവരും തന്നെ കാണാനെത്തുമെന്നുമാണ് പഹാഡേ പറയുന്നത്.
എന്നാല്‍ ജയില്‍മാറ്റം വേണമെങ്കില്‍ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി
Also Read:
ട്രെയിനില്‍ കടത്തുകയായിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കൊല്‍ക്കത്ത സ്വദേശി ആര്.പി.എഫ്. പിടിയില്‍
Keywords: 'Bored' convict walks back to home prison, Bhoppal, Prison, Youth, Court, Application, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.