നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ ബാങ്കില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞിന് പേരിട്ടു; കാഷ്യര്‍
Dec 7, 2016, 15:13 IST
ലക് നൗ : (www.kvartha.com 07.12.2016) നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ ബാങ്കില്‍ പ്രസവിച്ച യുവതി തന്റെ കുഞ്ഞിനു പേരിട്ടു, കാഷ്യര്‍ എന്ന് അര്‍ത്ഥം വരുന്ന ഖസാഞ്ചിനാഥ് എന്ന പേരാണ് യുവതി കുഞ്ഞിന് നല്‍കിയിരിക്കുന്നത്.
അതേസമയം നോട്ട് അസാധുവാക്കലിന്റെ വിഷമതകള്‍ അതിജീവിച്ച് ജനിച്ചതിനാലാണ് താന്‍ കുഞ്ഞിന് ഖസാഞ്ചിനാഥ് എന്ന് പേരിട്ടിരിക്കുന്നതെന്ന് സര്‍വേഷയുടെ സഹോദരന്‍ അനില്‍ നാഥ് പറഞ്ഞു. ഡിസംബര്‍ രണ്ടിനായിരുന്നു സര്‍വേഷ ഉത്തര്‍പ്രദേശിലെ ധേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Summary: Born in bank, UP baby named Khazanchi (cashier) Nath, Amid the pain of deomonetisation - in the instant case, a woman giving birth in a bank - comes this real treasure. The mother is well and the baby boy is now the appropriately named "Khazanchi Nath". Khazana means both treasure and treasury. The newborn boy, it follows, is the treasurer.
Keywords: Born in bank, UP baby named Khazanchi (cashier) Nath, Woman, Brother, Police, hospital, Ambulance, House, Husband, Accident, National.
ഹിന്ദിയില്‍ ഖസാഞ്ചി എന്നാല്‍ നിധി, ട്രഷറി, ധനസൂക്ഷിപ്പു കേന്ദ്രം എന്നൊക്കെ അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തില്‍ ഖസാഞ്ചിനാഥ് എന്നാല്‍ ഒറ്റവാക്കില്‍ കാഷ്യര്‍ എന്നു വിളിക്കാം. ട്രഷറിയുടെ നാഥന്‍ എന്ന്. സര്‍വേഷ ദേവി എന്ന യുവതിയാണ് നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചത്.
അതേസമയം നോട്ട് അസാധുവാക്കലിന്റെ വിഷമതകള്‍ അതിജീവിച്ച് ജനിച്ചതിനാലാണ് താന്‍ കുഞ്ഞിന് ഖസാഞ്ചിനാഥ് എന്ന് പേരിട്ടിരിക്കുന്നതെന്ന് സര്‍വേഷയുടെ സഹോദരന്‍ അനില്‍ നാഥ് പറഞ്ഞു. ഡിസംബര്‍ രണ്ടിനായിരുന്നു സര്‍വേഷ ഉത്തര്‍പ്രദേശിലെ ധേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വേഷയ്ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് വീട്ടിലെ ആവശ്യത്തിനുള്ള പണം പിന്‍വലിക്കുന്നതിനാണ് ഗര്‍ഭിണിയായിരുന്നിട്ടു കൂടി അതെല്ലാം അവഗണിച്ച് സര്‍വേഷ ബാങ്കിലെത്തിയത്. എന്നാല്‍, ആദ്യ ശ്രമത്തില്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ രണ്ടാം തവണയും ബാങ്കില്‍ എത്തിയപ്പോഴായിരുന്നു പ്രസവം നടന്നത്.
രാവിലെ മുതല്‍ വരിയില്‍ നിന്നിരുന്ന സര്‍വേഷയ്ക്ക് ഉച്ചയോടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് വരുന്നതിനു മുമ്പു വൈകുന്നേരം നാലു മണിയോടെ യുവതി പ്രസവിച്ചു. ബാങ്ക് അധികൃതര്‍ ബാങ്കിനകത്ത് ലേബര്‍ റൂം ഒരുക്കുകയും യുവതിയെ ശുശ്രൂഷിക്കാന്‍ സ്ത്രീകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Also Read:
ക്ഷേത്ര ഉല്‍സവത്തിനിടെ സി പി എം-ബി ജെ പി സംഘര്‍ഷം; രണ്ടുപേര്‍ ആശുപത്രിയില്‍
Summary: Born in bank, UP baby named Khazanchi (cashier) Nath, Amid the pain of deomonetisation - in the instant case, a woman giving birth in a bank - comes this real treasure. The mother is well and the baby boy is now the appropriately named "Khazanchi Nath". Khazana means both treasure and treasury. The newborn boy, it follows, is the treasurer.
Keywords: Born in bank, UP baby named Khazanchi (cashier) Nath, Woman, Brother, Police, hospital, Ambulance, House, Husband, Accident, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.