Killed | 'ദീപാവലി ആഘോഷത്തിനിടെ ചില്ലുകുപ്പിയിൽ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തു; 15 കാരൻ യുവാവിനെ കുത്തിക്കൊന്നു'; പ്രതികൾ 3 പേരും പ്രായപൂർത്തിയാകാത്തവർ

 


മുംബൈ: (www.kvartha.com) ചില്ലുകുപ്പിയിൽ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് കൗമാരക്കാരുമായുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചതായി പൊലീസ് പറഞ്ഞു. മുംബൈയിലാണ് സംഭവം നടന്നത്. സുനിൽ നായിഡു (21) എന്നയാളാണ് മരിച്ചത്. സംഭവത്തിൽ 14ഉം 15ഉം വയസുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാം പ്രതിയായ 12കാരനുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.                   

Killed | 'ദീപാവലി ആഘോഷത്തിനിടെ ചില്ലുകുപ്പിയിൽ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തു; 15 കാരൻ യുവാവിനെ കുത്തിക്കൊന്നു'; പ്രതികൾ 3 പേരും പ്രായപൂർത്തിയാകാത്തവർ

'ശിവാജി നഗറിലെ പരേഖ് കോമ്പൗണ്ടിനടുത്തുള്ള തുറസായ മൈതാനത്ത് 12 വയസുള്ള ആൺകുട്ടി ചില്ല് കുപ്പിയിൽ പടക്കം പൊട്ടിക്കുകയായിരുന്നു. നായിഡു സ്ഥലത്തെത്തി അതിനെ എതിർത്തു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. താമസിയാതെ, 15 വയസുള്ള സഹോദരനും 14 വയസുള്ള സുഹൃത്തും സ്ഥലത്തെത്തുകയും മൂവരും ചേർന്ന് സുനിലിനെ മർദിക്കുകയും ചെയ്തു. അതിനിടെ, 15 കാരൻ കത്തികൊണ്ട് സുനിലിനെ കുത്തുകയും യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു', പൊലീസ് അറിയിച്ചു.

Keywords: Boy, 15, Killed Man For Objecting To Firecrackers, National,Mumbai,News,Top-Headlines,Latest-News,Killed,Diwali,Celebration,Police,Arrest,Investigates.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia