ഒരുമിച്ച് പബ്ജി കളിക്കാറുള്ള കൂട്ടുകാരനെ പിരിയാന്‍ വയ്യ; റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 12കാരന്റെ വ്യാജ സന്ദേശം; തുടര്‍ന്ന് സംഭവിച്ചത്

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 02.04.2022) ഒരുമിച്ച് പബ്ജി കളിക്കാറുള്ള കൂട്ടുകാരനെ പിരിയാന്‍ പറ്റാത്തതിനാല്‍ റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 12കാരന്റെ വ്യാജ സന്ദേശം. പബ്ജി ഗെയ്മിന് അടിമപ്പെട്ട കൗമാരക്കാരന്‍ തന്നോടൊപ്പം ഗെയിം കളിക്കുന്ന സുഹൃത്തിന്റെ ട്രെയിന്‍ യാത്ര തടയുന്നതിനാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചത്.

ഒരുമിച്ച് പബ്ജി കളിക്കാറുള്ള കൂട്ടുകാരനെ പിരിയാന്‍ വയ്യ; റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 12കാരന്റെ വ്യാജ സന്ദേശം; തുടര്‍ന്ന് സംഭവിച്ചത്


ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് റെയില്‍വെ ഹെല്‍പ് ലൈനിലേക്ക് കുട്ടി ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. ഇതോടെ നിരവധി ട്രെയിനുകള്‍ ഒന്നര മണിക്കൂറോളം വൈകി. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഫോണിലൂടെ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സ്‌കൂളിലെ സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് യെലഹങ്ക സ്റ്റേഷനില്‍നിന്ന് കചെഗുഡ എക്‌സ്പ്രസ് ട്രെയിനില്‍ പോകുന്നതിന് മുമ്പാണ് 12കാരന്റെ ഫോണ്‍ കോള്‍.

വിവരമറിഞ്ഞയുടന്‍ ട്രെയിനുകള്‍ സ്റ്റേഷനില്‍ പിടിച്ചിട്ട് ബോംബ് സ്‌ക്വാഡും ആര്‍ പി എഫ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ ഫോണ്‍ കോളാണെന്ന് വ്യക്തമായി. കോള്‍ വന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും സ്വിച് ഓഫായിരുന്നു.

തുടര്‍ന്ന് നമ്പറിന്റെ ടവര്‍ ലോകേഷന്‍ പരിശോധിച്ചപ്പോഴാണ് യെലഹങ്ക വിനായക് നഗറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഫോണ്‍ വിളിച്ച 12കാരനെ കണ്ടെത്തുകയും കൗണ്‍സലിങ് നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിനായി മാതാപിതാക്കള്‍ നല്‍കിയ സ്മാര്‍ട് ഫോണിലാണ് 12കാരന്‍ ഗെയിം കളിച്ചിരുന്നത്.

ഒപ്പം പബ്ജി കളിക്കുന്ന കൂട്ടുകാരന്‍ ട്രെയിന്‍ കയറി പോകാതിരിക്കാനാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ വ്യാജ ഭീഷണി മുഴക്കിയതെന്ന് 12കാരന്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിക്ക് താക്കീത് നല്‍കി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

Keywords: Boy makes fake bomb threat at Bengaluru railway station to prevent departure of PUBG playmate, Bangalore, News, Local News, Bomb Threat, Railway Track, Phone call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia