'പട്ടം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണു'; ചികിത്സയിലായിരുന്ന 11 വയസുകാരന്‍ മരിച്ചു

 


മുംബൈ: (www.kvartha.com 08.02.2022) കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു. മയൂര്‍ ഷാഹു ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജനുവരി 28 ന് സുഹൃത്തുക്കളോടൊപ്പം പാര്‍ഡി പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പട്ടം പറത്തുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പട്ടത്തിന്റെ ചരട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

'പട്ടം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണു'; ചികിത്സയിലായിരുന്ന 11 വയസുകാരന്‍ മരിച്ചു

Keywords:  Mumbai, News, National, Treatment, Boy, Death, Injured, Hospital, Police, Case, Boy who fell off building in bid to catch kite dies during treatment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia