Cadbury | പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ കാഡ്ബറിക്കെതിരെ ബഹിഷ്‌കണ കാംപയിന്‍; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി; കാരണം വിചിത്രം!

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ കാഡ്ബറിക്കെതിരെ ഞായറാഴ്ച രാവിലെ മുതല്‍ ബഹിഷ്‌കണ കാംപയിന്‍. ട്വിറ്ററില്‍ ഇത് ട്രെന്‍ഡിംഗായി. കാഡ്ബറി ഉല്‍പന്നങ്ങളില്‍ 'ബീഫ്' ഉപയോഗിക്കുന്നു എന്ന വ്യാജ അവകാശവാദങ്ങള്‍ നേരത്തെ പലതവണ പുറത്ത് വന്നിട്ടുള്ളതാണെങ്കിലും ഇത്തവണ കാഡ്ബറി ബഹിഷ്‌കരിക്കുന്നതിന് പിന്നിലെ കാരണം അല്‍പം വിചിത്രമാണ്.
         
Cadbury | പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ കാഡ്ബറിക്കെതിരെ ബഹിഷ്‌കണ കാംപയിന്‍; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി; കാരണം വിചിത്രം!

ദീപാവലി സമയത്ത് ദാമോദര്‍ എന്ന വിളക്ക് കച്ചവടക്കാരന്‍ കഥാപാത്രമായുള്ള പുതിയ പരസ്യം കാഡ്ബറി അവതരിപ്പിച്ചിരുന്നു. എന്നാല്‍ പരസ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പിതാവിന്റെ പേര് ദാമോദര്‍ മോദി എന്നാണ്. എന്നാല്‍, കാഡ്ബറിയുടെ ഈ പരസ്യത്തില്‍ പാവപ്പെട്ട വിളക്ക് വില്‍പനക്കാരന്റെ പേര് ദാമോദര്‍ എന്ന് നല്‍കിയത് മനഃപൂര്‍വമാണെന്നാണ് ചില നെറ്റിസണ്‍മാരുടെ വിമര്‍ശനം.

വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രാചി സാധ്വി കാഡ്ബറിയുടെ ഈ പരസ്യം ട്വീറ്റ് ചെയ്തു, 'ടിവി ചാനലുകളിലെ കാഡ്ബറി ചോക്ലേറ്റ് പരസ്യം നിങ്ങള്‍ ശ്രദ്ധാപൂര്‍വം കണ്ടിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് കച്ചവടക്കാരനാണ് ദാമോദര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കളങ്കപ്പെടുത്താനാണ് ഇത്തരത്തിലുള്ള പരസ്യം കാണിക്കുന്നത്', പ്രാചി സാധ്വി ട്വീറ്റില്‍ കുറിച്ചു. സാമൂഹ്യ മാധ്യമ ഉപയോക്താക്കളും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുണ്ട്.

Keywords:  Latest-News, National, Top-Headlines, New Delhi, Narendra Modi, Prime Minister, Twitter, Social-Media, Controversy, 'Boycott Cadbury' trending as Twitter users claim ad has link with PM Modi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia