കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയില്ലെങ്കില്‍ ഇസ്ലാംമതം സ്വീകരിക്കുമെന്ന് ബ്രാഹ്മണരുടെ ഭീഷണി
Sep 15, 2015, 16:58 IST
ഭഗ്പത്: (www.kvarttha.com 15.09.15) കാണാതായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയില്ലെങ്കില്‍ ഇസ്ലാംമതം സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ ഭീഷണി. സിംഹവല്ലി ആഹിര്‍ ഗ്രാമത്തിലെ 150 ഓളം ബ്രാഹ്മണരാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് ദളിത് യുവാവ് കൗമാരക്കാരിയായ പെണ്‍കുട്ടിയെ
തട്ടിക്കൊണ്ടുപോയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്തുന്നില്ലെന്നാരോപിച്ചാണ് ബ്രാഹ്മണരുടെ ഭീഷണി.
മതപരിവര്‍ത്തനം നടത്തുമെന്ന ഭീഷണിയുമായി 150 ഓളം വരുന്ന ബ്രാഹ്മണര്‍ തന്നെ വന്ന് കണ്ടിരുന്നതായി പോലീസ് സൂപ്രണ്ട് വിദ്യാസാഗര്‍ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞദിവസം ഗ്രാമവാസികള്‍ പ്രകടനം നടത്തിയിരുന്നു. അതേസമയം പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Also Read:
കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെയുള്ള അഞ്ചംഗ കള്ളനോട്ട് സംഘം കോഴിക്കോട്ട് പിടിയില്‍; സംഘം കാസര്‍കോട്ടും കള്ളനോട്ടുകള്‍ വിതരണം ചെയ്തു
Keywords: Brahmins threaten to convert to Islam if missing girl not found, Police, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.