കേരളത്തില്‍ നിന്ന് മൂന്ന് കുട്ടികള്‍ക്ക് ധീരതാ പുരസ്‌കാരം; മുഹമ്മദ് മുഹ്‌സിന് മരണാനന്തര ബഹുമതി

 


ന്യൂഡെല്‍ഹി: (www.kvartha.com 22.01.2020) കേരളത്തില്‍ നിന്ന് മൂന്ന് പേരടക്കം ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരത്തിന് 21പേര്‍ അര്‍ഹരായി. കോഴിക്കോട് കൊടിക്കല്‍ ബീച്ചിനടുത്തെ മുസ്തഫ-നാസില ദമ്പതികളുടെ മകന്‍ ഇ സി മുഹമ്മദ് മുഹ്സിന്‍ (മരണാനന്തര ബഹുമതി), കോഴിക്കോട് രാമനാട്ടുകരയില്‍ കെആര്‍ അനീഷ്- ഡോ. അജിനി ദമ്പതികളുടെ മകന്‍ കെ ആദിത്യന്‍ (ഭാരത് പുരസ്‌കാരം), വടകര പുതുപ്പണത്തെ പി കെ നിസാര്‍-സുബൈദ ദമ്പതികളുടെ മകന്‍ പി കെ ഫത്താഹ് (പ്രത്യേക ധീരത പുരസ്‌കാരം) എന്നിവര്‍ക്കാണ് അംഗീകാരം.

കേരളത്തില്‍ നിന്ന് മൂന്ന് കുട്ടികള്‍ക്ക് ധീരതാ പുരസ്‌കാരം; മുഹമ്മദ് മുഹ്‌സിന് മരണാനന്തര ബഹുമതി

തിക്കോടി സികെജി മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മുഹ്സിന് കടല്‍ത്തിരയില്‍പ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് ജീവന്‍ നഷ്ടമായത്.

വിനോദയാത്രയ്ക്കിടെ ബസിനു തീപിടിച്ചപ്പോള്‍, 40 പേരുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ അവസരോചിതമായി ഇടപെടലാണ് ആദിത്യനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ചേവായൂര്‍ മെഡിക്കല്‍ കോളജ് ക്യാംപസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

പുതുപ്പണം ജെഎന്‍എം സ്‌കൂള്‍ വിദ്യാര്‍ഥിയായ ഫത്താഹിന് റെയില്‍പാളത്തിലൂടെയുള്ള യാത്രയ്ക്കിടെ ട്രെയിനപകടത്തില്‍ നിന്നു 7 വയസ്സുകാരനെയും മുത്തശ്ശിയേയും തലനാരിഴയ്ക്കു രക്ഷപ്പെടുത്തിയതിനാണു അംഗീകാരം.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ ഭാരത് പുരസ്‌കാരത്തിന് അരലക്ഷം രൂപയും പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് 40,000 രൂപയുമാണ് സമ്മാനത്തുക. കുട്ടികളുടെ തുടര്‍പഠനത്തിനും ആവശ്യമെങ്കില്‍ കൗണ്‍സിലിന്റെ സഹായമുണ്ടാകും. പുരസ്‌കാരങ്ങള്‍ ഈ മാസം 24നോ 25നോ പ്രധാനമന്ത്രി സമ്മാനിക്കുമെന്നാണു സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, New Delhi, Award, Children, Students, Prime Minister, Bravery Awards for Three Children from Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia