Cardiac Arrest | കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ 29കാരിയായ സമൂഹ മാധ്യമ താരത്തിന് ദാരുണാന്ത്യം

 


ന്യൂഡെല്‍ഹി: (KVARTHA) സൗന്ദര്യ വര്‍ധക ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച് 29 വയസുകാരിയായ സമൂഹ മാധ്യമ താരത്തിന് ദാരുണാന്ത്യം. പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ലുവാന ആന്‍ഡ്രേഡ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സാല്‍വോപോളോയിലെ ആശുപത്രിയില്‍ ലിപോസക്ഷന്‍ ശസ്ത്രക്രിയക്ക് വിധേയമായതായിരുന്നു ലുവാനയെന്ന് ഡെയിലി മെയില്‍ റിപോര്‍ട് ചെയ്യുന്നു. കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ലിപോസക്ഷന്‍ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയുടെ നടപടികള്‍ തുടങ്ങി ഏകദേശം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ലുവാനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ശസ്ത്രക്രിയ നിര്‍ത്തിവെച്ച് അടിയന്തിര പരിചരണം നല്‍കുകയും പരിശോധനയില്‍ ഹൃദയ ധമനിയില്‍ വലിയ ബ്ലോകുള്ളതായി കണ്ടെത്തുകയും ചെയ്തതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തിര ചികിത്സ തുടങ്ങിയെങ്കിലും പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെ മരണ സംഭവിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു.

ലുവാന ആന്‍ഡ്രേഡ് തന്നെ ഏര്‍പെടുത്തിയ സ്വകാര്യ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്‌തെറ്റിസ്റ്റിനെ ഏര്‍പെടുത്തിയതും ലുവാനയുടെ കുടുംബം തന്നെയായിരുന്നുവെന്ന് സാവോ ലൂയിസ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബ്രസീലിലെ പ്രമുഖ റിയാലിറ്റി ഷോയായ പവര്‍ കപിള്‍ 6ല്‍ തന്റെ ആണ്‍സുഹൃത്ത് ജോവോ ഹദാദിനൊപ്പം പങ്കെടുത്താണ് ലുവാന ശ്രദ്ധ നേടിയത്. അവതാരകയായും കഴിവ് തെളിയിച്ചിട്ടുള്ള ലുവാനയ്ക്ക് സ്വന്തം വസ്ത്ര ബ്രാന്‍ഡുമുണ്ട്. ആണ്‍സുഹൃത്ത് ജോവോ ഹദാദ് ബ്രസീലില്‍ അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകനാണ്. അതേസമയം ലുവാനയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അനാവശ്യമായി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളെ ആശ്രയിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ പ്രതികരിച്ചു.

Cardiac Arrest | കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ 29കാരിയായ സമൂഹ മാധ്യമ താരത്തിന് ദാരുണാന്ത്യം



Keywords: News, National, National-News, Delhi-News, Brazilian Influencer, Luana Andrade, Died, Cardiac Arrest, Knee Liposuction, Surgery, Brazilian Influencer Luana Andrade Dies Of Cardiac Arrest During Knee Liposuction Surgery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia