'ഒരാള്‍ക്ക് മാത്രം കടക്കാവുന്ന തരത്തില്‍ ഗ്ലാസ് തുരന്ന് അകത്ത് കയറും പിന്നെ വിവസ്ത്രനായി ചുറ്റിതിരിഞ്ഞ് മോഷണം'; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Oct 1, 2021, 15:57 IST
ചെന്നൈ: (www.kvartha.com 01.10.2021) കോയമ്പത്തൂരിന്റെ വിവിധ സ്ഥാപനങ്ങളില്‍ കയറി വിവസ്ത്രനായി മോഷണം നടത്തുന്ന വിചിത്രനായ മോഷ്ടാവിനെ തിരഞ്ഞ് പൊലീസ്. പ്രതി ശിവഗംഗാ ഒക്കൂര്‍ സ്വദേശി കൊച്ചാഡൈ പാണ്ഡ്യനായി തെരച്ചില്‍ ഊര്‍ജിതമാക്കി. മോഷണം. നടന്നയിടങ്ങളിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് മോഷണം നടത്തുന്നത് വിവസ്ത്രനായാണെന്ന് മനസിലായത്.
പ്രതിയുടെ മോഷണരീതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അത്യധികം നാടകീയമായ സ്‌റ്റൈലിലാണ് ഇയാള്‍ ഓരോ കവര്‍ചയും നടത്തിയിരുന്നത്. കെട്ടിടത്തിന്റെ ചുമര് തുരന്നാണ് പാണ്ഡ്യന്‍ ഓരോ സ്ഥാപനത്തിനും അകത്തുകയറുന്നത്. ഒരാള്‍ക്ക് മാത്രം കടക്കാവുന്ന തരത്തിലാണ് ഇയാള്‍ ചുമരുകളും ഗ്ലാസുകളും തുരക്കുക. ഇതിലൂടെ തന്നെ അകത്തുകടക്കുകയും പുറത്തിറങ്ങുകയും ചെയ്യും. ചിലയിടങ്ങളില്‍ രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ചുമരുകളും തുരക്കും.
അകത്തുകടക്കുന്നതും മോഷണം നടത്തുന്നതുമെല്ലാം വിവസ്ത്രനായി തന്നെയാണ്. ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമാണ് മോഷണത്തിനായി എടുക്കുന്നത്. ഇയാളുടെ ദൃശ്യങ്ങള്‍, മോഷണ രീതി എന്നിവ സി സി ടി വി ക്യാമറയില്‍ വ്യക്തമാണ്. കോവിഡ് പ്രതിനസന്ധിയില്‍ കോയമ്പത്തൂരില്‍ ഒരു ഹോടെലില്‍ ജീവനക്കാരനായിരുന്ന പാണ്ഡ്യന്റെ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.
പാണ്ഡ്യനെതിരെ കോയമ്പത്തൂര്‍, രാമനാഥപുരം, പൊള്ളാച്ചി, ചെന്നൈ, ഈറോഡ്, മധുര എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതിന് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.