ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് റോഡ് ശുചികരിക്കാനുള്ള അവസരമൊരുക്കി ഗതാഗതമന്ത്രാലയം

 


ന്യൂഡല്‍ഹി: (www.kvartha.com 30/01/2015) കൈയില്‍ നിറയെ കാശുണ്ടെങ്കില്‍ ട്രാഫിക് നിയമങ്ങളൊന്നും ബാധകമല്ലെന്ന് കരുതുന്നവരോട് ഗതാഗത മന്ത്രാലയത്തിന് പറയാനുള്ളത് കേട്ടോളൂ. ഇനി മുതല്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കയ്യില്‍ ഫൈന്‍ അടപ്പിക്കുന്നതിനായി രശീതുമായി പിടിച്ചുനില്‍ക്കുന്ന പോലീസുകാരായിരിക്കില്ല. മറിച്ച്, കയ്യിലൊരു ചൂലുമായി നില്‍ക്കുന്ന ട്രാഫിക് പോലീസായിരിക്കും

ഇതുവരെ പണത്തിന്റെ ബലത്തില്‍ നിങ്ങള്‍ ട്രാഫിക് സിഗ്നലുകളെ കൂസാതെ യാത്ര ചെയ്‌തെങ്കില്‍ ഇനിയാണ് ശരിക്കും'പണി' കിട്ടാന്‍ പോകുന്നത്.ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ച് പോലീസിന്റെ പിടിയില്‍പ്പെടുകയാണെങ്കില്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ സ്വച്ഛാ ഭാരതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റോഡുകള്‍ വൃത്തിയാക്കുകയായിരിക്കും തുടര്‍ന്ന് നിങ്ങള്‍ നേരിടേണ്ടി വരുന്ന ചലഞ്ച്.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് റോഡ് ശുചികരിക്കാനുള്ള അവസരമൊരുക്കി ഗതാഗതമന്ത്രാലയം
ഇനി ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാന്‍ തയ്യാറായി പുറത്തിറങ്ങുന്നവര്‍ റോഡ് ശുചികരിക്കാനും തയ്യാറായി വേണം ഇറങ്ങാനെന്ന് ചുരുക്കം. തീര്‍ന്നില്ല, ഇനിയെങ്ങാനും പോലീസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടേക്കാം എന്നു കരുതിയാല്‍ അതും നടക്കില്ല. കാരണം, ഒരു ലക്ഷത്തോളം സിസിടിവി ക്യാമറകളാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ രാജ്യത്തൊട്ടാകെ ഇന്ത്യാഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ളത്.

പുതിയ നിയമത്തിനെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടും കേന്ദ്രഗവണ്‍മെന്റിനെ പ്രശംസിച്ചുകൊണ്ടും നിരവധിപ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

സര്‍കാരിന്റെ കീഴില്‍ റോഡുകള്‍ ക്ലീന്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഗതാഗതമന്ത്രാലയത്തിന്റെ പുതിയ നിയമം ഏറ്റവും കൂടുതല്‍ പ്രയോജനകരമായിത്തീരുക.
Also Read: 
നാലുവര്‍ഷമായി മുങ്ങി നടന്ന അക്രമക്കേസ് പ്രതി അറസ്റ്റില്‍
Keywords:  Traffic, Road, New Delhi, Police, India, Government, Law, Central Government, Government-employees, National


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia