നവവധു സമരത്തിലാണ്!

 


ബെഗുസരൈ: (www.kvartha.com 17/02/2015) കഴിഞ്ഞ രണ്ട് ദിവസമായി അപൂര്‍വ്വ സമരത്തിന് സാക്ഷികളാവുകയാണ് മക്ദുമ്പൂര്‍ ഗ്രാമവാസികള്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പ്രീതി കുമാരി നവവധുവായി ഭര്‍ത്താവിന്റെ വീടിനുമുന്‍പില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. പ്രീതിക്ക് പിന്തുണയുമായി ആട്ടവും പാട്ടുമായി ഒരു സംഘം യുവതികളും ഒപ്പമുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പ്രീതി ധിരാജ് ഠാക്കൂര്‍ എന്ന അദ്ധ്യാപകനെ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രീതിയെ മകന്റെ ഭാര്യയായി അംഗീകരിക്കാന്‍ ധിരാജിന്റെ കുടുംബാംഗങ്ങള്‍ തയ്യാറായില്ല.

നവവധു സമരത്തിലാണ്!ധിരാജിനെ പ്രീതിയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചുവെന്നാണ് അയാളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. അതേസമയം വിവാഹശേഷം ധിരാജിന്റെ മാതാപിതാക്കള്‍ 5 ലക്ഷം രൂപയും മറ്റ് വിലപിടിച്ച വസ്തുക്കളും സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതിനാലാണ് പ്രീതിയെ സ്വീകരിക്കാത്തതെന്നുമാണ് പ്രീതിയുടെ കുടുംബാംഗങ്ങള്‍ നല്‍കുന്ന വിശദീകരണം.

സംഭവം എന്ത് തന്നെയായാലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രീതി. ഭര്‍ത്താവിന്റെ വീടിന് മുന്‍പില്‍ കഴിഞ്ഞ 48 മണിക്കൂറായി സമരത്തിലാണവര്‍.

SUMMARY: Priti Kumari was dressed in all her finery while the women sang and danced to traditional wedding songs. And the 'baraat' slowly made its way to Makdumpur village in Bihar's Begusarai district on Saturday.

Keywords: Bihar, Bride, Husband, Strike, Wedding,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia