ബെംഗളൂരുവില്‍ ബെന്‍സ് കാര്‍ വാങ്ങാനെത്തിയ മലയാളിയില്‍ നിന്നും ബ്രോകെര്‍ തട്ടിയെടുത്തത് 20 ലക്ഷം
Jul 13, 2021, 18:10 IST
ബെംഗളൂരു: (www.kvartha.com 13.07.2021) ബെംഗളൂരുവില്‍ ബെന്‍സ് കാര്‍ വാങ്ങാനെത്തിയ മലയാളിയില്‍ നിന്ന് കാര്‍ ബ്രോകെര്‍ 20 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജെ സുനില്‍ കുമാര്‍ ആണ് ബ്രോകെറുടെ തട്ടിപ്പിനിരയായത്. നാട്ടില്‍ ബിസിനസ് നടത്തുന്ന സുനില്‍കുമാര്‍ സെകെന്‍ഡ് ഹാന്‍ഡ് മേഴ്സിഡസ് ബെന്‍സ് കാര്‍ വാങ്ങാന്‍ ഈ മാസം ആറിനാണ് സുഹൃത്തിനൊപ്പം ബെംഗളൂരുവിലെത്തിയത്. നേരത്തേ കാര്ബ്രോകെറെന്ന് പരിചയപ്പെടുത്തിയ രാജ്കുമാര് എന്നയാളാണ് ഇവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്.
സമീപപ്രദേശങ്ങളില്‍ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സുനില്‍കുമാറും സുഹൃത്തും ചേര്‍ന്ന് കോറമംഗല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് കോറമംഗല പൊലീസ് അറിയിച്ചു.
വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഒട്ടേറെ തട്ടിപ്പുകളാണ് നടക്കുന്നത്. ഉപയോഗിച്ച വാഹനങ്ങള്‍ വില്ക്കാന് സഹായിക്കുന്ന വെബ്സൈറ്റില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പുകളും വര്‍ധിച്ചുവരുകയാണ്. വാഹനം വാങ്ങാന്‍ ഉപഭോക്താക്കളെത്തുമ്പോള്‍ പണം തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്. വാഹനം വില്‍ക്കാനെത്തുന്നവരും തട്ടിപ്പിന് ഇരയായ സംഭവങ്ങള്‍ നഗരത്തിലുണ്ടായിട്ടുണ്ട്.
കോറമംഗലയിലെ ഹോടെലില്‍ വെച്ച് സുനില്‍കുമാര്‍ രാജ്കുമാറുമായി കൂടിക്കാഴ്ച നടത്തുകയും 20 ലക്ഷം രൂപ കൈമാറുകയുമായിരുന്നു. ഇതോടെ കാറുമായി ഉടന്‍ തിരിച്ചെത്താമെന്നറിയിച്ച് രാജ്കുമാര് ഹോടെലില്‍ നിന്ന് പുറത്തേക്കു പോയി. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചെത്താതായതോടെ മൊബൈലില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
സമീപപ്രദേശങ്ങളില്‍ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സുനില്‍കുമാറും സുഹൃത്തും ചേര്‍ന്ന് കോറമംഗല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് കോറമംഗല പൊലീസ് അറിയിച്ചു.
വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഒട്ടേറെ തട്ടിപ്പുകളാണ് നടക്കുന്നത്. ഉപയോഗിച്ച വാഹനങ്ങള്‍ വില്ക്കാന് സഹായിക്കുന്ന വെബ്സൈറ്റില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പുകളും വര്‍ധിച്ചുവരുകയാണ്. വാഹനം വാങ്ങാന്‍ ഉപഭോക്താക്കളെത്തുമ്പോള്‍ പണം തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്. വാഹനം വില്‍ക്കാനെത്തുന്നവരും തട്ടിപ്പിന് ഇരയായ സംഭവങ്ങള്‍ നഗരത്തിലുണ്ടായിട്ടുണ്ട്.
Keywords: Broker snatched Rs 20 lakh from a Malayalee who came to buy a Benz car in Bangalore, Bangalore, News, Cheating, Police, Complaint, Probe, Malayalee, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.