അയല്‍ വാസിയുമായി പ്രണയം: മാതാപിതാക്കളുടെ കണ്മുന്‍പില്‍ യുവാവ് സഹോദരിയെ കഴുത്തറുത്ത് കൊന്നു
Feb 8, 2015, 13:04 IST
കന്‍കേര്‍ഖഡ(യുപി): (www.kvartha.com 08/02/2015) അയല്‍ വാസിയായ യുവാവുമായി പ്രണയത്തിലായ സഹോദരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. മാതാപിതാക്കളുടെ കണ്മുന്‍പിലായിരുന്നു കൊലപാതകം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഭാരതിയാണ് കൊല്ലപ്പെട്ടത്.
ഭാരതിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കാനെത്തിയത്. തുടര്‍ന്ന് സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. സംഭവദിവസം രാത്രി വീട്ടുകാര്‍ ഉറങ്ങിയ ശേഷം ഭാരതി സമീപത്ത് താമസിക്കുന്ന രാഹുലിനെ കാണാന്‍ പോയി. മടങ്ങിയെത്തിയ ഭാരതിയെ സഹോദരന്‍ കൈയ്യോടെ പിടികൂടി.
ഭാരതിയെ വലിച്ചിഴച്ച് മുറിക്കുള്ളിലാക്കിയ യുവാവ് മാതാപിതാക്കളുടെ കണ്മുന്‍പില്‍ ഭാരതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നിയാള്‍ രാഹുലിനെ തേടിയിറങ്ങി. എന്നാല്‍ രാഹുലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പകരം കണ്ടെത്തിയ രാഹുലിന്റെ ബന്ധുവായ മോഹിതിനെ ഇയാള്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇയാളിപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
SUMMARY: In what is suspected to be a case of honour killing, an 18-year-old girl was on Friday killed by her brother for having a relationship with her neighbour in the Kankerkheda police station area.
Keywords: Honor Killing, Murder, Slit Throat, Sister, Neighbour, Uttar Pradesh,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.