അതിര്‍ത്തിയില്‍ ബി.എസ്.എഫ് 50 വനിതാ കോണ്‍സ്റ്റബിള്‍മാരെ വിന്യസിപ്പിച്ചു

 


അതിര്‍ത്തിയില്‍ ബി.എസ്.എഫ് 50 വനിതാ കോണ്‍സ്റ്റബിള്‍മാരെ വിന്യസിപ്പിച്ചു
സിലിഗുരി: ഇന്ത്യാ­ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് 50 വനിതാ കോണ്‍സ്റ്റബിള്‍മാരെ വിന്യസിപ്പിച്ചു. പശ്ചിമബംഗാളിന്റെ അതിര്‍ത്തി പ്രദേശത്തെ ഔട്ട് പോസ്റ്റിലാണ് വനിതാ കോണ്‍സ്റ്റബിള്‍മാരെ വിന്യസിപ്പിച്ചത്. പട്രോളിംഗ്, പ്രദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നിവയാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള ചുമതല.

അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ദേഹപരിശോധനയും ഇവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ആറ് ഇന്ത്യന്‍ ഗ്രാമങ്ങളാണ് ഈ അതിര്‍ത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്നത്. ഇതാദ്യമായാണ് അതിര്‍ത്തിയില്‍ വനിതാ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍മാരെ വിന്യസിപ്പിക്കുന്നത്.
SUMMERY: Siliguri: Following on the heels of other paramilitary forces, the Border Security Force (BSF) recently deployed women constables at the border outposts in West Bengal along the India-Bangladesh border.

keywords: National, Boarder, BSF, Women constables, Indo-Bangla boarder, Frisking, patrolling,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia