ബി.എസ്.എഫ് വിമാന ദുരന്തം: ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ രാജ്നാഥ് സിംഗിനെ കണ്ണീരിലാഴ്ത്തി സൈനീകന്റെ മകള്‍
Dec 24, 2015, 11:04 IST
ന്യൂഡല്‍ഹി: (www.kvartha.com 24.12.2015) വിമാന ദുരന്തത്തില്‍ മരിച്ച സൈനീകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കണ്ണീരണിയിച്ച് മരിച്ച സൈനീകന്റെ മകള്‍. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടില്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയതായിരുന്നു രാജ്നാഥ്.
ഓരോ തവണയും എന്തുകൊണ്ടാണ് സൈനീകരുടെ കുടുംബങ്ങള്‍ക്ക് മാത്രം സങ്കടപ്പെടേണ്ടി വരുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സലോനി എന്ന പെണ്‍കുട്ടി രാജ്നാഥിനെ മൗനിയാക്കിയത്. ദുരന്തത്തില്‍ മരിച്ച സബ് ഇന്‍സ്പെക്ടര്‍ രവീന്ദര്‍ കുമാറിന്റെ മകളാണ് സലോനി.
'എന്തുകൊണ്ട് സര്? എന്തുകൊണ്ടാണ് അവര്‍ക്കിതുപോലെ പഴയ വിമാനം നല്‍കിയത്. വിഐപികള്‍ സഞ്ചരിക്കുന്ന വിമാനം അവര്‍ക്കെന്താ നല്‍കാഞ്ഞത്? അതൊരു പഴയ വിമാനമായിരുന്നു. ഇത് ശരിയല്ല സര്. എനിക്കിതിന് മറുപടി വേണം എന്ന് പറഞ്ഞായിരുന്നു സലോനി തേങ്ങിക്കരഞ്ഞത്. ഒരു വേള സലോനിയുടെ കരച്ചില് രാജ്നാഥിന്റെ കണ്ണുകളേയും ഇറനണിയിച്ചു.
ചൊവ്വാഴ്ചയായിരുന്നു ഡല്‍ഹിയിലെ ദ്വാരകയില്‍ ബിഎസ്.എഫ് വിമാനം തകര്‍ന്നുവീണത്. പറക്കാന്‍ യോഗ്യമല്ല എന്നറിഞ്ഞിട്ടും അധികൃതര്‍ സൈനീകര്‍ക്ക് അതേ വിമാനം വിട്ടുനല്‍കുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു റിപോര്‍ട്ടുകള്‍ നിഷേധിച്ചു. അപകടത്തില്‍പെട്ട വിമാനത്തില്‍ താനും യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: NEW DELHI: As Home Minister Rajnath Singh arrived at Delhi's Safdarjung Airport to pay homage to the 10 paramilitary personnel who died in a plane crash on Tuesday, a grieving daughter confronted him with tough questions.
ഓരോ തവണയും എന്തുകൊണ്ടാണ് സൈനീകരുടെ കുടുംബങ്ങള്‍ക്ക് മാത്രം സങ്കടപ്പെടേണ്ടി വരുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സലോനി എന്ന പെണ്‍കുട്ടി രാജ്നാഥിനെ മൗനിയാക്കിയത്. ദുരന്തത്തില്‍ മരിച്ച സബ് ഇന്‍സ്പെക്ടര്‍ രവീന്ദര്‍ കുമാറിന്റെ മകളാണ് സലോനി.
'എന്തുകൊണ്ട് സര്? എന്തുകൊണ്ടാണ് അവര്‍ക്കിതുപോലെ പഴയ വിമാനം നല്‍കിയത്. വിഐപികള്‍ സഞ്ചരിക്കുന്ന വിമാനം അവര്‍ക്കെന്താ നല്‍കാഞ്ഞത്? അതൊരു പഴയ വിമാനമായിരുന്നു. ഇത് ശരിയല്ല സര്. എനിക്കിതിന് മറുപടി വേണം എന്ന് പറഞ്ഞായിരുന്നു സലോനി തേങ്ങിക്കരഞ്ഞത്. ഒരു വേള സലോനിയുടെ കരച്ചില് രാജ്നാഥിന്റെ കണ്ണുകളേയും ഇറനണിയിച്ചു.
എന്നാല്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു റിപോര്‍ട്ടുകള്‍ നിഷേധിച്ചു. അപകടത്തില്‍പെട്ട വിമാനത്തില്‍ താനും യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: NEW DELHI: As Home Minister Rajnath Singh arrived at Delhi's Safdarjung Airport to pay homage to the 10 paramilitary personnel who died in a plane crash on Tuesday, a grieving daughter confronted him with tough questions.
Keywords: Home Minister Rajnath Singh, BSF tragedy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.