ഒമര്‍ അബ്ദുല്ലയുടെ വസതിക്ക് പുറത്ത് വെടിവെപ്പ്

 


ശ്രീനഗര്‍: (www.kvartha.com 16.11.2014) ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ വസതിക്ക് പുറത്ത് വെടിവെപ്പ്. വീടിന് കാവല്‍ നിന്ന ജവാന്മാരില്‍ ഒരാളാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുമ്പോള്‍ ഒമര്‍ അബ്ദുല്ല വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച (ഇന്ന്) രാവിലെ 7.30ഓടെയായിരുന്നു സംഭവം.

വെടിവെപ്പിനെതുടര്‍ന്ന് അതീവ സുരക്ഷ മേഖലയായ ഗുപ്കറില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വെടിവെച്ച ജവാന്റെ പേര് പുറത്തുവിട്ടിട്ടില്ല. ജവാന്‍ 12ഓളം വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ട്. വെടിശബ്ദം കേട്ട് പാഞ്ഞെത്തിയ മറ്റ് ജവാന്മാര്‍ ഉടനെ ജവാനെ നിരായുധനാക്കി.

ഒമര്‍ അബ്ദുല്ലയുടെ വസതിക്ക് പുറത്ത് വെടിവെപ്പ്അബദ്ധത്തില്‍ വെടിയുതിര്‍ത്തുവെന്നാണ് പ്രാഥമീക അന്വേഷണത്തിന് ശേഷം ബിഎസ്.എഫ് അറിയിച്ചു. എങ്കിലും ഇയാള്‍ക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതായും റിപോര്‍ട്ടുണ്ട്.

SUMMARY: Srinagar: Tension spread in the high-security Gupkar area of Srinagar after a BSF jawan guarding Jammu and Kashmir Chief Minister Omar Abdullah residence opened fire on Monday morning.

Keywords: Jammu and Kashmir, Omar Abdullah, Border Security Force, Firing, Srinagar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia