ചാനല്‍ ചര്‍ച്ചയ്ക്കിടെ തീകൊളുത്തിയ യുവാവ് കെട്ടിപ്പിടിച്ച ബി.എസ്.പി നേതാവ് മരിച്ചു

 


ലഖ്‌നൗ: (www.kvartha.com 04.05.2014) ചാനല്‍ സംവാദത്തിനിടയില്‍ ദേഹത്ത് സ്വയം തീകൊളുത്തിയ യുവാവ് കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ ബി.എസ്.പി നേതാവ് മരിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന 'ജന്മത് 2014' എന്ന പരിപാടിക്കിടെയാണ് ദുര്‍ഗേഷ് എന്ന യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സമീപത്തുണ്ടായിരുന്ന ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് കമറുസാമ ഫൗജിയുടെ നേരെ തിരിയുകയും അദ്ദേഹത്തെ കെട്ടിപിടിക്കുകയും ചെയ്തത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ തീകൊളുത്തിയ യുവാവ് കെട്ടിപ്പിടിച്ച ബി.എസ്.പി നേതാവ് മരിച്ചു
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ പട്ടണത്തിലായിരുന്നു സംഭവം. തിക്കോണിയ പാര്‍ക്കിലായിരുന്നു ദൃശ്യങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നത്. ഗുരുതരമായ പരിക്കേറ്റ ദുര്‍ഗേഷ് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. 75 ശതമാനം പൊള്ളലേറ്റ കമറുസാമ ഫൗജി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Channel, BSP, Election-2014, Fire, Injured, Hospital, Death, National, BSP Leader, Hugged By Man Who Set Himself Ablaze During TV Debate, Dies. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia