ബുദ്ഗാം വെടിവെപ്പ്; കശ്മീരി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ 9 സൈനീകര്‍ കുറ്റക്കാര്‍

 


ശ്രീനഗര്‍: (www.kvartha.com 27.11.2014) രണ്ട് കശ്മീരി യുവാക്കളുടെ മരണത്തിനിടയാക്കിയ ബുദ്ഗാം വെടിവെപ്പില്‍ 9 സൈനീകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 53 രാഷ്ട്രീയ റൈഫിള്‍സിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള സൈനീകര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ബുദ്ഗാം വെടിവെപ്പ്; കശ്മീരി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ 9 സൈനീകര്‍ കുറ്റക്കാര്‍ഇക്കഴിഞ്ഞ നവംബര്‍ 3നായിരുന്നു വെടിവെപ്പ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ട് യുവാക്കള്‍ മരിച്ചു. ഫൈസല്‍ യൂസുഫ്, മെഹ്‌റാജുദ്ദീന്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

സൈനീകര്‍ക്കെതിരെ ഉടനെ തന്നെ സൈനീക വിചാരണ ആരംഭിക്കുമെന്നാണ് റിപോര്‍ട്ട്.

SUMMARY: Srinagar: The Indian Army has indicted nine soldiers including a Junior Commissioned Officer of 53 Rashtriya Rifles for killing two youth in Chattergam Chadoora area of Budgam district on November 3.

Keywords: Jammu and Kashmir, Budgam, Firing Kashmir, Chattergam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia