ബുദ്ഗാമില്‍ ഇതായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

 



കശ്മീര്‍: (www.kvartha.com 08.11.2014) ബാല്യകാല സുഹൃത്തുക്കളായ അഞ്ച് യുവാക്കള്‍ ഒരുമിച്ച് യാത്രചെയ്യുമ്പോള്‍ തങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് അവര്‍ കരുതിയില്ല. തിങ്കളാഴ്ച വൈകിട്ട് ചത്തേര്‍ഗമില്‍ ഒന്നിച്ചുചേര്‍ന്ന സുഹൃത്തുക്കള്‍ വെറുതെയൊന്ന് കാറില്‍ കറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. െ്രെഡവ് ചെയ്യുന്നത് സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു ഉദ്ദേശ്യം. ഷക്കീര്‍, ഫൈസല്‍, സഹീദ്, മെഹ്‌റാജ് എന്നിവരാണ് ആദ്യം ഒത്തുചേര്‍ന്നത്.

സാധാരണഗതിയില്‍ സഹീദിന്റെ വീട്ടിലെ കാറാണ് ഇവര്‍ കറങ്ങാനായി എടുക്കാറ്. എന്നാലിത്തവണ ഫൈസലിന്റെ പിതാവിന്റെ മാരുതി 800 ആണ് അവര്‍ എടുത്തത്. സഹീദിന് െ്രെഡവിംഗില്‍ അത്ര മികവില്ലാത്തതിനാല്‍ വീട്ടുകാര്‍ നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു ഫൈസലിന്റെ വീട്ടില്‍ നിന്നും കാറെടുത്തത്.

സുഹൃത്തുക്കളെ സമീപത്തെ സെമിത്തേരിക്ക് സമീപം നിര്‍ത്തിയ ശേഷമാണ് ഫൈസല്‍ കാറെടുത്തുവന്നത്. ഈ സെമിത്തേരിയിലാണ് പിറ്റേന്ന് ഒരു ഖബറില്‍ ഫൈസലിനേയും മെഹ്‌റാജിനേയും അടക്കിയത്.

ബുദ്ഗാമില്‍ ഇതായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്സംഘം കാറുമെടുത്ത് യാത്ര തുടങ്ങുമ്പോള്‍ സമയം വൈകിട്ട് 4.30. ഇതിനിടെ ബാസിം അമിന്‍ എന്ന അഞ്ചാമനും സംഘത്തില്‍ ചേര്‍ന്നു. സമീപത്തെ പ്ലേ ഗ്രൗണ്ടില്‍ നിന്നുമാണ് ബാസിമിനെ സുഹൃത്തുക്കള്‍ വണ്ടിയില്‍ കയറ്റിയത്. ബാസിം മാത്രമാണ് സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഫൈസലായിരുന്നു കാറോടിച്ചിരുന്നത്.

നൗഗാമില്‍ നിന്നും 4 കിമീ അകലെയുള്ള സുത്സൂവിലേയ്ക്ക് ഫൈസല്‍ ബാസിമിന് ഒരു യാത്ര വാഗ്ദാനം ചെയ്യുകയായിരുന്നു. ബാസിമും സംഘത്തിനൊപ്പം കൂടി. ഫൈസലിന്റെ സമീപത്താണ് ബാസിം ഇരുന്നത്. കാറിന്റെ മുന്‍ സീറ്റുകളില്‍ ബാസിം ഉള്‍പ്പെടെ മൂന്ന് പേരായി. സുത്സൂവിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സുഹൃത്തുക്കള്‍ പാട്ട് കേട്ടു, പരദൂഷണം പറഞ്ഞു, ചിരിച്ച് രസിച്ച് യാത്ര തുടര്‍ന്നു.

സൂത്സൂവിലെത്തിയ സുഹൃത്തുക്കള്‍ ചത്തേര്‍ഗമിലേയ്ക്ക് മടങ്ങി. വഴിയില്‍ രണ്ടും മൂന്നും പേരടങ്ങുന്ന യൂണിഫോം ധരിച്ച സൈനീകരെ കണ്ടു. ഇവര്‍ ഇന്ത്യന്‍ ആര്‍മിയിലെ 53 രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളാണെന്ന് പിന്നീടാണ് ബാസിമിന് മനസിലായത്. ഒരു ചെക്ക്‌പോയിന്റിന് സമീപമെത്തിയപ്പോള്‍ തൊട്ടുമുന്‍പിലായി ഒരു ടിപ്പര്‍ കടന്നുപോയി. സൈനീകര്‍ വാഹനം നിര്‍ത്താനായി കൈകാണിച്ചു.

ടിപ്പറിനെ മറികടന്ന് മുന്നേറാന്‍ ശ്രമിച്ച കാര്‍ ടിപ്പറിലൊന്ന് തട്ടി. ഇതോടെ െ്രെഡവിംഗ് അത്ര വശമില്ലാത്ത ഫൈസല്‍ പരിഭ്രാന്തനായി. അപ്പോഴാണ് കാര്‍ നിര്‍ത്താനായി സൈനീകര്‍ ആംഗ്യം കാണിച്ചത്. ഇതോടെ ഭയന്നുപോയ ഫൈസല്‍ ഹാന്‍ഡ്‌ബ്രേക്ക് അമര്‍ത്തി. അതോടെ നിയന്ത്രണം വിട്ട വാഹനം സ്‌കിഡ് ചെയ്തു.

ടയറുകള്‍ ഉരഞ്ഞ് ശബ്ദമുണ്ടായതോടെ അല്പം അകലെനിന്ന സൈനീകരുടേയും ശ്രദ്ധ കാറിലായി. ഒരു നിമിഷം, യാതൊരു പ്രകോപനവും കൂടാതെ സൈനീകര്‍ തുരുതുരെ വെടിവെച്ചു. ആദ്യ വെടി ഫൈസലിന്റെ കൈയ്യിലായിരുന്നു കൊണ്ടത്. ഇതോടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ പോസ്റ്റില്‍ ചെന്നിടിച്ചു.

പിന്നെ കാതടിപ്പിക്കുന്ന വെടിശബ്ദങ്ങളായിരുന്നു. കാറിന്റെ ജനാലച്ചില്ലുകളും വാതിലുകളും തുളച്ച് വെടിയുണ്ടകള്‍ പാഞ്ഞു. ഫൈസലും മെഹ്‌റാജും തല്‍ക്ഷണം മരിച്ചു. വെടിയേറ്റ ഷക്കീറും സഹീദും ബോധശൂന്യരായി. രക്തം ചീറ്റിത്തെറിച്ചു. ഫൈസലിനിപ്പുറം ഇരുന്നിരുന്ന ബാസിം ഇഴഞ്ഞ് വാതിലിലൂടെ പുറത്തുകടന്നു. റോഡിലൂടെ ഉരുണ്ട് സമീപത്തെ പാടത്തേയ്ക്ക് വീണു. തിരിച്ച് വെടിവെപ്പുണ്ടാകുമെന്ന് കരുതിയ സൈനീകര്‍ അപ്പോഴും വെടിയുതിര്‍ത്തുകൊണ്ടിരുന്നു. ഭാഗ്യവശാല്‍ ബാസിം മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. ജീവനും കൊണ്ടോടിയ ബാസിം അല്പമകലെയുള്ള വീട്ടിലെത്തിയാണ് നിന്നത്. അവിടെ കണ്ട സ്ത്രീയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു.

അപ്പോഴും അവന്റെ ചിന്തകള്‍ അവന്റെ സുഹൃത്തുക്കളെക്കുറിച്ചായിരുന്നു. അര മണിക്കൂറിന് ശേഷം എന്തും വരട്ടെയെന്ന് കരുതി അവന്‍ അപകടസ്ഥലത്തേയ്ക്ക് തിരിച്ചുചെന്നു. വന്‍ ജനക്കൂട്ടമായിരുന്നു അപ്പോഴവിടം. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ ഇതിനകം സൈനീകര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

ബാസീമിന്റെ വിവരണം:

SUMMARY: On their return, in Chattergam, uniformed men in twos and threes were stopping vehicles for checking. It was later known that they were troopers of Indian Army's 53 RR unit. A tipper was plying ahead of their car near a checkpoint when Army men waived at the driver to stop.

Keywords: Jammu Kashmir, Budgam firing, Youth shot dead, Indian army,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia