Minimum Wage! | 50 കോടി തൊഴിലാളികൾക്ക് വൻ സമ്മാനം! ബജറ്റിൽ മിനിമം വേതനം വർധിപ്പിക്കും? ഇത്രയും കൂടിയേക്കാം
Jan 24, 2024, 15:20 IST
ന്യൂഡെൽഹി: (KVARTHA) വരുന്ന ബജറ്റിൽ രാജ്യത്തെ 50 കോടി തൊഴിലാളികൾക്ക് ശുഭവാർത്ത ലഭിച്ചേക്കും. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ മിനിമം വേതനം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ, കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഇത് പ്രത്യക്ഷവും ഗുണപരവുമായ സ്വാധീനം ചെലുത്തും. അസംഘടിത മേഖലയിലെ 50 കോടി തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
2021ൽ വിദഗ്ധ സമിതി രൂപീകരിച്ചു
2017ലാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ മിനിമം വേതനത്തിൽ മാറ്റം വന്നത്. അതിനുശേഷം മിനിമം കൂലി ഒരിക്കൽ പോലും വർധിപ്പിച്ചിട്ടില്ല. മിനിമം വേതനം മെച്ചപ്പെടുത്തുന്നതിനായി 2021-ൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് മിനിമം വേതനം വർധിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സമിതിയുടെ കാലാവധിയും 2024 ജൂണോടെ അവസാനിക്കുന്നുണ്ട്.
176 രൂപയ്ക്ക് ജോലി ചെയ്യുന്നു
50 കോടി തൊഴിലാളികൾ ഇപ്പോഴും മിനിമം വേതനമായ 176 രൂപയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ 90 ശതമാനവും അസംഘടിത മേഖലകളിൽ നിന്നുള്ളവരാണ്. വിലക്കയറ്റവും ജീവിതച്ചെലവും വർധിക്കുന്നതിനാൽ മിനിമം വേതനം പരിഷ്കരിക്കേണ്ടതുണ്ടെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ഇതുവരെ മിനിമം വേതന നിരക്ക് സംസ്ഥാനങ്ങളെ അടിച്ചേൽപിച്ചിട്ടില്ല, എന്നാൽ പുതിയ മിനിമം വേതന നിരക്ക് നടപ്പിലാക്കിയാൽ എല്ലാ സംസ്ഥാനങ്ങൾക്കും അത് നടപ്പിലാക്കേണ്ടി വരും. 2019-ൽ കൊണ്ടുവന്ന വേതന നിയമം തൊഴിലാളികളുടെ ജീവിതത്തിന് മിനിമം മാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് നൽകിയിരുന്നു.
കുറഞ്ഞ ശമ്പളം എത്രയായിരിക്കണം?
2019 ൽ, അനുപ് സത്പതിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി മിനിമം വേതനം 375 രൂപയായി നിലനിർത്താൻ ശുപാർശ ചെയ്തിരുന്നു. ഈ സമിതിയുടെ നിർദേശം സർക്കാർ അംഗീകരിച്ചില്ല. തൊഴിലുടമകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്തായിരുന്നു ഇത്. പുതിയ നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും 176 രൂപയ്ക്കും 357 രൂപയ്ക്കും ഇടയിൽ തുകയുണ്ടാകുമെന്നാണ് സൂചന.
ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ്
ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇത്. ഫെബ്രുവരിയിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ശേഷം എപ്പോൾ വേണമെങ്കിലും രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. ലോക്‌സഭയുടെ കാലാവധി മേയിലാണ് അവസാനിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
Keywords: News, National, New Delhi, Budget, Finance, Govt, Minimum Wage, Salary, Budget 2024: Government Considers Mandatory National Minimum Wage Hike.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.