ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി; സമ്പന്നര്‍ക്ക് സര്‍ചാര്‍ജ്; സ്ത്രീകള്‍ക്ക് പരിഗണന
Feb 28, 2013, 15:06 IST
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നേട്ടവും അതിസമ്പന്നര്‍ക്ക് ദോഷവും ചെയ്യുന്നതാണ്. അതിസമ്പന്നര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പെടുത്തിക്കൊണ്ടാണ് അവരുടെ വരുമാനത്തില്‍ ഒരു വിഹിതം പാവങ്ങളുടെ നേട്ടത്തിനായി മാറ്റിവെക്കുന്നത്. ആദായ നികുതി സ്‌ലാബുകളില്‍ മാറ്റമൊന്നും വരുത്തുന്നില്ലെന്നും ധനമന്ത്രി പി. ചിദംബരം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എന്നാല്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ള ആദ്യത്തെ സ്‌ലാബില്‍ 2000 രൂപ ആദായനികുതി ഇളവ് നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒരു കോടി രൂപയിലധികം പ്രതിവര്‍ഷ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ 10 ശതമാനം സര്‍ച്ചാര്‍ജ് ചുമത്തിക്കൊണ്ടാണ് ചിദംബരം ധീരമായ പ്രഖ്യാപനം നടത്തിയത്. കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്. 42,800 പേര്‍ ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവരാണ്. ഇവരാണ് 10 ശതമാനം അധിക സര്‍ചാര്‍ജ് നല്‍കേണ്ടവര്‍. സ്ത്രീകള്‍ക്ക് ബജറ്റില്‍ മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലാത്ത പരിഗണനയാണ് നല്‍കിയിട്ടുള്ളത്.
രാജ്യത്ത് ആദ്യത്തെ വനിതാ ബാങ്ക് അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് ചിദംബരം ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. വനിതാക്ഷേമത്തിനു വേണ്ടിയാണ് വനിതകള്‍ക്കു മാത്രമായി ബാങ്ക് തുടങ്ങുന്നത്. 1000 കോടി രൂപ പ്രാരംഭ മൂലധനവുമായി തുടങ്ങുന്ന ഈ ബാങ്കിന്റെ ഉദ്ഘാടനവേളയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുക്കണമെന്നും ചിദംബരം അഭ്യര്‍ത്ഥിച്ചു.
റോഡുകളുടെ നിര്‍മാണമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് ബജറ്റില്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. റോഡുകളുടെ നിര്‍മാണത്തില്‍ പല സ്ഥലങ്ങളിലുമുണ്ടായിട്ടുള്ള തടസങ്ങള്‍ നീക്കാന്‍ മുന്‍ഗണന വേണമെന്നും ബഡ്ജറ്റില്‍ നിര്‍ദേശിക്കുന്നു.
ഈ മേഖലയ്ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിന് സ്വകാര്യ മേഖലയുടെ സഹായം തേടും. അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിന് 50,000 കോടി രൂപയുടെ ടാക്‌സ് ഫ്രീ ബോണ്ടുകള്‍ ഇറക്കാന്‍ തിരഞ്ഞെടുത്ത കമ്പനികളെ അനുവദിക്കും. ഇന്ത്യ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനും ബോണ്ട് മാര്‍ക്കറ്റില്‍ സജീവമാകും.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡ് വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. ഇതിന് പണം കണ്ടെത്താന്‍ വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവയുടെ സഹായം തേടും. വെയര്‍ഹൗസുകള്‍, കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാന്‍ നബാര്‍ഡിന് 5,000 കോടി രൂപ നല്‍കും. നബാര്‍ഡ് സ്വകാര്യ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ഇതിനായി പണം നല്‍കും. റോഡുകളുടെ നിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കുക, പണി വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളുമായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും.
2013-14ന്റെ ആദ്യ പകുതിക്കുള്ളില്‍ ഗുജറാത്ത്, രാജസ്ഥാന്‍,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 5,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമെന്നും ബജറ്റില്‍ പറയുന്നു.ബജറ്റില്‍ രാജ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി. പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തി. 2.03 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. ആണവോര്‍ജ വകുപ്പിന് 5,000 കോടിയും വകയിരുത്തി.

Keywords: Union Budget,Budget, Union minister, P. Chithambaram, Finance, Minister, Women, House, Surcharge, Bank, Taxi Fares, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.