EV industry | ഇലക്ട്രിക് വാഹനങ്ങൾക്ക് ബജറ്റിൽ ശുഭവാർത്തകളുണ്ടാവുമോ? ജി എസ് ടി ഇളവ്, കൂടുതൽ സബ്‌സിഡി, പ്രതീക്ഷകൾ വാനോളം!
Jan 24, 2024, 17:21 IST
ന്യൂഡെൽഹി: (KVARTHA) നിലവിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു വിഭാഗം ആളുകൾ ഇപ്പോൾ പെട്രോൾ - ഡീസൽ വാഹനങ്ങൾ പകരം ഇവി വാങ്ങാൻ ഇഷ്ടപ്പെടുന്നു. വരാനിരിക്കുന്ന ബജറ്റിൽ ഇലക്ട്രിക് വാഹന വ്യവസായത്തിന് വലിയ പ്രതീക്ഷകളുണ്ട്. വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുന്ന നയ നടപടികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ മേഖല.
പ്രോത്സാഹനങ്ങളും സബ്‌സിഡിയും
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും സാമ്പത്തിക പ്രോത്സാഹനങ്ങളും സബ്‌സിഡിയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎസ്ടി നിരക്കുകളിലെ കുറവ്, ആദായ നികുതി ആനുകൂല്യങ്ങൾ, ഇവി വാങ്ങുന്നതിനുള്ള നേരിട്ടുള്ള സബ്‌സിഡി എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസനം
രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു ചാർജിംഗ് സ്റ്റേഷനുകളിലേക്ക്, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, നിക്ഷേപം നടത്താൻ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഗവേഷണവും വികസനവും
ഇവി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള പിന്തുണ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് നവീകരണവും ബാറ്ററി സാങ്കേതികവിദ്യയും വ്യവസായത്തിന്റെ തദ്ദേശീയ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.
കസ്റ്റം ഡ്യൂട്ടി ഇളവ്
ലിഥിയം അയൺ ബാറ്ററികൾ, ഇലക്ട്രിക് മോട്ടോറുകൾ തുടങ്ങിയ പ്രധാന യന്ത്ര ഭാഗങ്ങളുടെയും മറ്റും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഇവി നിർമാണം കൂടുതൽ ലാഭകരമാക്കുകയും പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഗ്രീൻ ഫിനാൻസ് സംരംഭങ്ങൾ
ഇവി നിർമ്മാണം, വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട വായ്പകൾക്ക് അനുകൂലമായ നിബന്ധനകൾ നൽകാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഫിനാൻസ് സംരംഭങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശക്തമായ കയറ്റുമതി പ്രോത്സാഹന നയം വേണമെന്ന് ആവശ്യം
ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിക്കായി ശക്തമായ കയറ്റുമതി പ്രോത്സാഹന നയം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ആഗോള വിപണിയിൽ ഇവികളുടെ പ്രാദേശിക നിർമാണത്തെ ഇത് പ്രോത്സാഹിപ്പിക്കും. കൂടാതെ, ലിഥിയം അയൺ ബാറ്ററികളുടെ ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് ഇവി മേഖല പ്രതീക്ഷിക്കുന്നു. സർക്കാരിന്റെ ഈ നടപടി ഇവി വ്യവസായത്തിൽ നല്ല സ്വാധീനം ചെലുത്തും.

Keywords: News, Malayalam News, Budget, Finance, Govt,EV industry, Newdelhi, Budget expectation: EV industry seeks lower GST
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.