Startup | ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്ക് ആശ്വാസം; ധനമന്ത്രി പ്രഖ്യാപിച്ചത് എന്താണ്?

 


ന്യൂഡെൽഹി: (KVARTHA) കേന്ദ്ര ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ബജറ്റിൽ ആദായനികുതി സ്ലാബിൽ ഒരുതരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെങ്കിലും സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്.
 
Startup | ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്ക് ആശ്വാസം; ധനമന്ത്രി പ്രഖ്യാപിച്ചത് എന്താണ്?

2023 മാർച്ച് 31ന് കാലഹരണപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ചില നികുതി ഇളവുകൾ 2025 മാർച്ച് 31 വരെ നീട്ടുന്നതായും ധനമന്ത്രി അറിയിച്ചു. യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി ആനുകൂല്യങ്ങൾ പോലുള്ള നികുതി ഇളവുകൾ ലഭിക്കും. കേന്ദ്രസർക്കാർ ഇതുവരെ 1.17 ലക്ഷം സ്റ്റാർട്ടപ്പുകളെ അംഗീകരിച്ചിട്ടുണ്ട്.

ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സ്റ്റാർട്ടപ്പുകളെ പ്രശംസിച്ചു. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ എങ്ങനെയാണ് സഹായം നൽകിയതെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ എങ്ങനെയാണ് വലിയ പങ്ക് വഹിച്ചതെന്നും അവർ വ്യക്തമാക്കി. ഫണ്ട് ഓഫ് ഫണ്ട്, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാർട്ടപ്പ് ക്രെഡിറ്റ് ഗ്യാരൻ്റി തുടങ്ങിയ പദ്ധതികളുടെ സഹായത്തോടെ യുവാക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലവിലെ 3,700 ബില്യൺ ഡോളറിൽ നിന്ന് 5,000 ബില്യൺ ഡോളറിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) ഉള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മാറുമെന്ന് ധനമന്ത്രാലയം ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ വ്യക്തമാക്കി. അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ (2030 ഓടെ) ഏഴ് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യക്ക് കഴിയുമെന്ന് ഇതിൽ പറയുന്നു.

Keywords:  Startup, Budget, Finance, Govt, New Delhi, Finance Minister, Central Government, Nirmala Sitharaman, GDP, Budget: Government proposes tax benefits for start-ups.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia