Income tax | നികുതി ഇളവ് ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു; ആദായ നികുതി സ്ലാബിൽ മാറ്റമില്ല; കിസാൻ സമ്മാൻ നിധിയിലും വർധനവില്ല; പ്രത്യക്ഷ, പരോക്ഷ നികുതികളും പഴയപടി!
Feb 1, 2024, 12:56 IST
ന്യൂഡെൽഹി: (KVARTHA) ബജറ്റിൽ നികുതി ഇളവ് ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ആദായ നികുതി സ്ലാബിൽ മാറ്റമൊന്നും വരുത്തില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു പുറമെ പ്രത്യക്ഷ, പരോക്ഷ നികുതികളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2023ലെ ബജറ്റിൽ നിരവധി മാറ്റങ്ങൾ ആദായ നികുതി രംഗത്ത് കൊണ്ടുവന്നിരുന്നു. ഇത്തവണത്തെ ബജറ്റിൽ അടിസ്ഥാന ഇളവ് പരിധിയിൽ അര ലക്ഷം രൂപയുടെയെങ്കിലും വർധനവുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
നിലവിലെ നികുതി സ്ലാബുകൾ
* മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല
* മൂന്ന് മുതൽ ആറ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് അഞ്ച് ശതമാനം നികുതി ചുമത്തും (സെക്ഷൻ 87 എ പ്രകാരം നികുതി ഇളവ് ലഭ്യമാണ്)
* ആറ് മുതൽ ഒമ്പത് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനം നികുതി ചുമത്തും (ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സെക്ഷൻ 87 എ പ്രകാരം നികുതി ഇളവ് ലഭ്യമാണ്)
* ഒമ്പത് മുതൽ 12 ലക്ഷം രൂപ - 15 ശതമാനം
* 12-15 ലക്ഷം രൂപ - 20 ശതമാനം
* 15 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി ചുമത്തും.
പുതിയ നികുതി വ്യവസ്ഥയിലെ നികുതി നിരക്കുകൾ എല്ലാ വിഭാഗത്തിലുള്ള വ്യക്തികൾക്കും, അതായത് വ്യക്തികൾ, മുതിർന്ന പൗരന്മാർ, സൂപ്പർ സീനിയർ പൗരന്മാർ എന്നിവർക്ക് തുല്യമാണ്. പ്രത്യക്ഷ നികുതി പിരിവ് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചതായി മന്ത്രി പറഞ്ഞു. നികുതിദായകർ 2.4 മടങ്ങ് വർധിച്ചു. നികുതിദായകരുടെ സംഭാവന രാജ്യത്തിൻ്റെ വികസനത്തിന് ഉപയോഗിക്കുന്നു. നിലവിൽ വന്ന പുതിയ നികുതി പദ്ധതി പ്രകാരം ഏഴ് ലക്ഷം രൂപ വരെ നികുതിയില്ല. കോർപ്പറേറ്റ് നികുതിയും കുറച്ചിട്ടുണ്ട്. പുതിയ ഫോം 26എഎസിലൂടെ നികുതി ഫയലിംഗ് എളുപ്പമായി. 2013-14ൽ 93 ദിവസമായിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 ദിവസത്തിനുള്ളിൽ റീഫണ്ട് നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലും വർധനവില്ല. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ബജറ്റിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ സഹായത്തുക വർധിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം, ചെറുകിട ഇടത്തരം കർഷകർക്ക് എല്ലാ വർഷവും 6,000 രൂപ വാർഷിക സഹായം കേന്ദ്ര സർക്കാർ നൽകുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്.

Keywords: Income tax, Budget, Finance, Govt, New Delhi, Corporate Tax, Kisan Samman Nidhi, Budget: No change in income tax slab announced.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.