ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നുവീണ് 13 പേര്‍ മരിച്ചു

 


ലക്‌നൗ: (www.kvartha.com 15/02/2015) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചതായി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ മുഗള്‍സറൈയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്.

ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നുവീണ് 13 പേര്‍ മരിച്ചു
നെയ്ത്തുകുടുംബത്തിലെ അംഗങ്ങളായ കെട്ടിട ഉടമ മുഹമ്മദ് കമറുദ്ദിനും രണ്ടു കുട്ടികളുമടക്കം 13 പേരായിരുന്നു അപകടത്തില്‍ മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് ചാന്ദൗലി മുനിരാജ് പറഞ്ഞു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

നിര്‍മാണം പൂര്‍ത്തിയാവാതിരുന്ന കെട്ടിടം തകര്‍ന്നുവീഴുന്ന സമയത്ത് താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പോലീസ് നിഗമനം. കെട്ടിടം തകര്‍ന്നുവീഴാനുണ്ടായ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia