Gun Attacked | 'ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ ബൈകിലെത്തിയ അജ്ഞാതന്‍ വെടിവെച്ചുകൊലപ്പെടുത്തി';ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍, കൊലപാതകിയെ തേടി പൊലീസ്

 


മുസഫര്‍പൂര്‍: (KVARTHA) ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ ബൈകിലെത്തിയ അജ്ഞാതന്‍ വെടിവെച്ചുകൊലപ്പെടുത്തിയതായി പൊലീസ്. സാജിദ അഫ്രിന്‍ (35) എന്ന യുവതി ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദ്വാര അലി മിര്‍സ റോഡിലാണ് സംഭവം.

Gun Attacked | 'ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ ബൈകിലെത്തിയ അജ്ഞാതന്‍ വെടിവെച്ചുകൊലപ്പെടുത്തി';ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍, കൊലപാതകിയെ തേടി പൊലീസ്

കൊലപാതകത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഫിസിയോതെറാപി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു സാജിദ. ഇവരെ പിന്തുടര്‍ന്ന ബൈകിലെത്തിയ ഒരാള്‍ യുവതിയുടെ തൊട്ടടുത്ത് എത്തിയപ്പോള്‍ പിന്നില്‍നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ പിടഞ്ഞുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.

വെടിവച്ചയാള്‍ നാലുസെകന്‍ഡിനുള്ളില്‍ റോഡരികില്‍ ബൈകില്‍ കാത്തുനിന്ന കൂട്ടാളിയോടൊപ്പം രക്ഷപ്പെട്ടതും സമീപത്തെ സിസിടിവിയില്‍ കാണാം. വിവരറിഞ്ഞ് ടൗണ്‍ ഡെപ്യൂടി പൊലീസ് സൂപ്രണ്ടും സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി ശ്രീകൃഷ്ണ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Burqa-Clad Woman Shot Dead By Bike-Borne Assailants In Muzaffarpur; Murder Caught On CCTV, Bihar, News, Woman Dead, Gun Attack, CCTV, Police, Dead Body, Medical College, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia