മധ്യപ്രദേശില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Feb 17, 2015, 10:12 IST
ഇന്‍ഡോര്‍: (www.kvartha.com 17/02/2015) മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ മഛലിയഘട്ടില് സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 ഓളം പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ഐ.ജി വിപിന്‍ മഹേശ്വരി പറഞ്ഞു.
150 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. തിങ്കളാഴ്ച രാത്രി 9.15 മണിയോടെയായിരുന്നു അപകടം. ഇന്‍ഡോറില്‍നിന്ന് രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ഗാലിയകോട്ടിലേക്ക് പോവുകയായിരുന്ന ബസാണ് അപകടപ്പെട്ടത്.
മുസ്ലിം തീര്‍ഥാടകരായിരുന്നു ബസില്‍ യാത്ര ചെയ്തിരുന്നത്. 60ഓളം യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 24ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. അതേസമയം ഇരുട്ടും കുത്തനെയുള്ള ഇറക്കവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്.
രാത്രി വൈകിയും ബസിലുണ്ടായിരുന്നവര്ക്കായുള്ള തെരച്ചില്‍ തുടര്‍ന്നു. രാജ്ഘര്‍ മേഖലയിലെ
മലമ്പാതയില്ക്കൂടി വരുമ്പോള്‍ നിയന്ത്രണം വിട്ടാണ് ബസ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Keywords: Bus with over 60 passengers plunges from hill into gorge in Madhya Pradesh, at least 10 dead, Hospital, Treatment, Police, Muslim pilgrimage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.