മമത ബാനര്‍ജിയുടെ വലം കൈയ്യായ ബിസിനസുകാരന്‍ അറസ്റ്റിലായി

 


കൊല്‍ക്കത്ത: (www.kvartha.com 22/02/2015) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലം കൈയ്യായ ബിസിനസുകാരനെ അറസ്റ്റുചെയ്തു. എമിഗ്രേഷന്‍ അധികൃതരാണിയാളെ പിടികൂടിയത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ് അറസ്റ്റിലായ ഷിബാജി പാഞ്ജ.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ മമതയ്‌ക്കൊപ്പവും ഇയാളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മമതയ്‌ക്കൊപ്പം എയര്‍പോര്‍ട്ടില്‍ മടങ്ങിയെത്തിയ ഷിബാജിയെ ഡല്‍ഹി പോലീസെത്തി അറസ്റ്റുചെയ്തു.

ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നുമിയാള്‍ 18 കോടി രൂപ ലോണ്‍ എടുത്തിരുന്നു. ഈ ലോണിനായി ഇയാള്‍ വ്യാജ രേഖകളാണ് ബാങ്കില്‍ ഹാജരാക്കിയത്. ഇതേതുടര്‍ന്ന് ഷിബാജിക്കെതിരെ പോലീസ് കേസെടുക്കുകയും ഡല്‍ഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

മമത ബാനര്‍ജിയുടെ വലം കൈയ്യായ ബിസിനസുകാരന്‍ അറസ്റ്റിലായി
SUMMARY: Kolkata: Businessman and film producer Shibaji Panja, who accompanied Chief Minister Mamata Banerjee on her three-day Bangladesh visit, was detained at the airport here by a Delhi Police team in connection with a fraud case.

Keywords: Mamata Banerjee, Shibaji Panja, Dhaka, Delhi Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia