Resigns | ബൈജൂസിന്റെ സി ഇ ഒ അര്‍ജുന്‍ മോഹന്‍ രാജിവെച്ചു; 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തി ബൈജു രവീന്ദ്രന്‍
Apr 15, 2024, 14:03 IST
മുംബൈ: (KVARTHA) എജ്യുടെക് സ്ഥാപനമായ ബൈജൂസ് ഇന്‍ഡ്യയുടെ സി ഇ ഒ അര്‍ജുന്‍ മോഹന്‍ രാജിവെച്ചു. ചുമതല ഏറ്റെടുത്ത് ഏകദേശം ഏഴ് മാസത്തിന് ശേഷം സ്ഥാനമൊഴിയുന്ന അര്‍ജുന്‍ ഇനി മുതല്‍ കംപനിയുടെ ഉപദേശകന്റെ ചുമതല വഹിക്കും. 2023 സെപ്തംബറിലാണ് അര്‍ജുന്‍ ബൈജൂസ് ഇന്‍ഡ്യയുടെ സിഇഒ ആയി ചുമതലയേറ്റെടുത്തത്.
കംപനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഏറ്റെടുക്കുമെന്ന് ബൈജൂസ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്രന്‍ നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. 'ബൈജൂസ് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോയ സമയത്ത് അര്‍ജുന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നുവെന്നും തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി ബൈജൂസിന്റെ വിവിധ ഓഫിസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂട്ടിയിരുന്നു. മാത്രമല്ല, ഉദ്യോഗസ്ഥരേയും പറഞ്ഞുവിട്ടിരുന്നു. ബംഗ്ലൂറിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടിയത്. ഡെല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകള്‍ ഇത്തരത്തില്‍ പൂട്ടുമെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

Keywords: Byju’s CEO Arjun Mohan resigns, Raveendran to take back control of daily operations, Mumbai, News, Byju’s CEO Arjun Resigns, Post, Education, Business Man, Office, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.