നോട്ടുനിരോധനം തിരിച്ചടിയായില്ല; ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം

 


ന്യൂഡെല്‍ഹി: (www.kvartha.com 22.11.2016) രാജ്യത്തെ നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും പത്ത് നിയമസഭാ മണ്ഡങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം. തമിഴ്‌നാട്ടിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലും ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ആസാമിലെ ഒരു മണ്ഡലത്തിലും വെസ്റ്റ് ബംഗാള്‍, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് ശനിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ 500,1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിലാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. അതേസമയം മധ്യപ്രദേശിലെ ഷാദോള്‍ ലോക്‌സഭാ മണ്ഡലത്തിലും നേപ്പാനഗര്‍ നിയമസഭാ മണ്ഡലത്തിലും
ബിജെപി ലീഡ് ചെയ്യുന്നു.

അസമിലെ ലഖിംപുര്‍ മണ്ഡലത്തിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു. ത്രിപുരയിലെ ബര്‍ജോല, ഖൊവായ് നിയമസഭാ മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ സിപിഎം ആണ് വിജയിച്ചത്. ഇവിടെ ബിജെപി രണ്ടാംസ്ഥാനത്തെത്തി. പുതുച്ചേരിയില്‍ മുഖ്യമന്ത്രി നി നാരായണ സ്വാമി വിജയിച്ചു. തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ ലീഡ് ചെയ്യുന്നു.

നോട്ടുനിരോധനം തിരിച്ചടിയായില്ല; ഉപതെരഞ്ഞെടുപ്പില്‍  ബി ജെ പിക്ക് മുന്നേറ്റം


Also Read:
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ്; 75 ലക്ഷം രൂപ ബാങ്കിന് നല്‍കണം, 7.5 ലക്ഷം രൂപ പിഴയും ശിക്ഷ

Keywords:  Bypolls LIVE | BJP wins in MP’s Nepanagar, AIADMK leading in Tamil Nadu, New Delhi, Madhyamam, West Bengal, Chief Minister, Winner, Lok Sabha, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia