CAA Act | പൗരത്വ നിയമ ഭേദഗതി 7 ദിവസത്തിനകം രാജ്യവ്യാപകമായി നടപ്പാക്കും, പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂര്‍

 


കൊല്‍കത: (KVARTHA) പൗരത്വ നിയമ ഭേദഗതി (CAA) ഏഴ് ദിവസത്തിനകം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂര്‍. പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ടുചെയ്തു. 

അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്തത് പൗരത്വ നിയമ ഭേദഗതി നിയമം പാസാക്കലാണ്. ഏഴ് ദിവസത്തിനകം സി എ എ നടപ്പാക്കും. ഇത് എന്റെ ഗ്യാരന്റിയാണ്. പശ്ചിമ ബംഗാളില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും സി എ എ ഒരാഴ്ചയ്ക്കകം പ്രാബല്യത്തില്‍വരും എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

CAA Act | പൗരത്വ നിയമ ഭേദഗതി 7 ദിവസത്തിനകം രാജ്യവ്യാപകമായി നടപ്പാക്കും, പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂര്‍

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി അഭയാര്‍ഥികളായ സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് പറഞ്ഞ മന്ത്രി ദേശീയ പൗരത്വ നിയമം എന്നത് രാജ്യത്തെ നിയമമാണ്, ആര്‍ക്കും അത് തടയാനാവില്ല എന്നും വ്യക്തമാക്കി. എല്ലാവര്‍ക്കും പൗരത്വം ലഭിക്കാന്‍ പോകുന്നു. ബി.ജെ.പിയുടെ പ്രതിബദ്ധതയാണിതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31-നകം ഇന്‍ഡ്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, പാഴ്സി, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് മോദി സര്‍കാരിന്റെ പൗരത്വ നിയമ ഭേദഗതി.

2019 ഡിസംബറില്‍ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സി എ എ രാജ്യത്ത് നടപ്പാക്കുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സി എ എയ്ക്കെതിരായ പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 2019 ഡിസംബറില്‍ ആണ് പൗരത്വനിയമ ഭേദഗതി ലോക്സഭാ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നുവെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

Keywords: ‘CAA across India within 7 days’: Union minister Shantanu Thakur's big 'guarantee' in Bengal, Kolkata, News, Mamatha Banerjee, CAA Act, Union Minister Shantanu Thakur, Controversy, Protest, Politics, Nationala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia