ബില്‍ ഡിസംബര്‍ 22ന് ലോക്‌സഭയില്‍ വെക്കും. സര്‍ക്കാര്‍ തയ്യാറാക്കിയ കരട് തൃപ്തികരമല്ലെന്ന് അണ്ണ ഹസാരെ സംഘം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് അവരുടെ തീരുമാനം.
ഹസാരെ സംഘത്തിന്റെ പ്രധാന ആവശ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. ഭരണഘടനാപദവിയുള്ള ലോക്പാലില്‍ എട്ട് അംഗങ്ങളാണുണ്ടാവുകയെന്നാണ് കരട്ബില്ലിലുള്ളത്. പ്രധാനമന്ത്രിയെ ഉപാധികളോടെ പരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. അംഗങ്ങളില്‍ 50 ശതമാനം സംവരണവും ഏര്‍പ്പെടുത്തി. ലോക്പാല്‍ ബെഞ്ചിലും അന്വേഷണസമിതിയിലും പട്ടികവിഭാഗക്കാര്‍, മറ്റു പിന്നാക്കവിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, വനിതകള്‍ എന്നിവര്‍ക്കാണ് സംവരണമുണ്ടാവുക. പാതി അംഗങ്ങള്‍ ജുഡീഷ്യറിയുമായി ബന്ധമുള്ളവരാകും. ലോക്പാലിന് സ്വമേധയാ കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം ഉണ്ടാവില്ല. സി, ഡി വിഭാഗങ്ങളില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കുന്നത് തുടരും . എന്നാല്‍, അന്വേഷണത്തില്‍ ലോക്പാലിന് മേല്‍നോട്ടാധികാരമുണ്ടായിരിക്കും. ലോക്പാലില്‍ പരാതിക്കാരന് അപ്പീല്‍ പോകാനും കഴിയും.
പ്രധാനമന്ത്രിക്കെതിരായ പരാതികള്‍ ലോക്പാലിന്റെ ഫുള്‍ബെഞ്ചായിരിക്കും പരിശോധിക്കുക. നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ടായാലേ തീരുമാനം അംഗീകരിക്കുകയുള്ളൂ. അന്താരാഷ്ട്രബന്ധം, ആണവോര്‍ജം, ബഹിരാകാശം, ആഭ്യന്തര വിദേശസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ അന്വേഷണപരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
New Delhi: The Union cabinet on Tuesday approved the much-awaited Lokpal bill after a two-hour special meeting, official sources said. The cabinet met in the parliament house complex under the chairmanship of Prime Minister Manm,ohan Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.