Approval | 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' റിപ്പോര്‍ട്ടിന് പച്ചക്കൊടി; മന്ത്രിസഭാ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
● പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും
● ഒറ്റത്തിരഞ്ഞെടുപ്പിനെ എതിര്‍ത്ത് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: (KVARTHA) മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' റിപ്പോര്‍ട്ടിന് പച്ചക്കൊടി കാണിച്ച മന്ത്രിസഭാ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമത്തിലൂടെയാണ് മോദിയുടെ അഭിനന്ദനം.
'ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. ഈ ശ്രമത്തിന് നേതൃത്വം നല്‍കിയതിനും വിവിധ ആളുകളുമായി കൂടിയാലോചന നടത്തിയതിനും മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ അഭിനന്ദിക്കുന്നു. നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്' എന്നും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്ചയാണ് അംഗീകരിച്ചത്. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോര്‍ട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തിരഞ്ഞെടുപ്പു നടത്തുമ്പോള്‍, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഒറ്റത്തിരഞ്ഞെടുപ്പിനെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എതിര്‍ത്തു. മന്ത്രിസഭ അംഗീകാരം നല്‍കിയ നടപടി വിലകുറഞ്ഞ പ്രകടനമാണ് എന്നും ഒറ്റത്തിരഞ്ഞെടുപ്പ് അപ്രായോഗികമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
#OneNationOneElection #CabinetApproval #NarendraModi #SimultaneousElections #RamNathKovind #Opposition