മന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച: ദേവേന്ദ്ര ഫദ്‌നാവിസ്

 


നാഗ്പൂര്‍: (www.kvartha.com 16.11.2014) മഹാരാഷ്ട്ര മന്ത്രിസഭ അടുത്തയാഴ്ച പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ്. ശിവസേനയുമായുള്ള സഖ്യസാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 8നാണ് അടുത്ത നിയമസഭ സമ്മേളനം ആരംഭിക്കുക.

ഒക്ടോബര്‍ 31ന് അധികാരമേറ്റ ക്യാബിനറ്റ് റാങ്കുള്ള 8 മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെട്ട മന്ത്രിസഭ അടുത്തയാഴ്ച പുനസംഘടിപ്പിക്കും ദേവേന്ദ്ര ഫദ്‌നാവീസ് പറഞ്ഞു.

നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് ബിജെപിക്കും ശിവസേനയ്ക്കുമിടയില്‍ മാദ്ധ്യസ്ഥം വഹിക്കുന്നുണ്ടെന്ന റിപോര്‍ട്ട് ഫദ്‌നാവീസ് തള്ളി. മോഹന്‍ ഭഗവതിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച: ദേവേന്ദ്ര ഫദ്‌നാവിസ്
എന്നാല്‍ ശിവസേനയുമായി ചര്‍ച്ചനടത്താനുള്ള എല്ലാ സാധ്യതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Nagpur: While announcing that his cabinet will be expanded next week, Maharashtra Chief Minister Devendra Fadnavis on Sunday said that the doors were still open for talks with estranged ally Shiv Sena.

Keywords: Maharashtra, Cabinet expansion, Shiv Sena, Devendra Fadnavis, Mohan Bhagwat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia