Rahul Gandhi | മണിപ്പൂരില്‍ സ്‌നേഹവും സന്തോഷവും പുനഃസ്ഥാപിക്കും; 'ഇന്‍ഡ്യ'യെ പരിഹസിച്ച പ്രധാനമന്ത്രിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ'യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും വിളിക്കാം എന്നാല്‍ ഞങ്ങള്‍ 'ഇന്‍ഡ്യ'യാണ് എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

'മിസ്റ്റര്‍ മോദി, നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ 'ഇന്‍ഡ്യ'യാണ്. മണിപ്പൂരിന്റെ മുറിവുണക്കും. അതുവഴി അവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പും. മണിപ്പൂരില്‍ സ്‌നേഹവും സന്തോഷവും പുനഃസ്ഥാപിക്കും. മണിപ്പൂരില്‍ 'ഇന്‍ഡ്യ' എന്ന ആശയം പുനര്‍നിര്‍മിക്കും' എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്‍ഡ്യ കംപനി, ഇന്‍ഡ്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ എന്നിവയിലെല്ലാം ഇന്‍ഡ്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' യ്‌ക്കെതിരെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

Rahul Gandhi | മണിപ്പൂരില്‍ സ്‌നേഹവും സന്തോഷവും പുനഃസ്ഥാപിക്കും; 'ഇന്‍ഡ്യ'യെ പരിഹസിച്ച പ്രധാനമന്ത്രിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ വന്‍പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെയാണ് ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ പറഞ്ഞു.

Keywords: 'Call us whatever you want, we are INDIA': Rahul Gandhi responds to PM Modi's attack on opposition front, New Delhi, News, Politics, Criticism, Twitter, Manipur, BJP, Meeting, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia