തുണി മാസ്‌ക് ധരിച്ചാല്‍ മറ്റൊരാളില്‍ നിന്ന് കോവിഡ് പകരാന്‍ എത്ര സമയമെടുക്കും?; അമ്പരിപ്പിക്കുന്ന പഠന റിപോർട് പുറത്ത്

 


ന്യൂഡല്‍ഹി: (www.kvartha.com 08.01.2022) കോവിഡ് പോസിറ്റീവായ ഒരാള്‍ മാസ്‌ക് ധരിച്ചിട്ടില്ലെങ്കില്‍ അയാളില്‍ നിന്ന് മാസ്‌ക് ധരിക്കാത്ത മറ്റൊരാളിലേക്ക് ഒമിക്രോണ്‍ വൈറസ് 15 മിനിറ്റിനുള്ളില്‍ പടരുമെന്ന് പഠനം വ്യക്തമാക്കുന്നു. നെഗറ്റീവായ വ്യക്തി തുണി മാസ്‌ക് ധരിച്ചാല്‍, വൈറസ് ശരീരത്തില്‍ പ്രവേശിക്കാന്‍ 20 മിനിറ്റ് എടുക്കും. അതിനാല്‍ തുണി മാസ്‌ക് കോവിഡിനെ നേരിടാന്‍ ഫലപ്രദമല്ലെന്നാണ്, ഒമിക്രോണ്‍ വ്യാപനത്തിന് ശേഷം ശാസ്ത്രജ്ഞരും വിദഗ്ധരും നടത്തിയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്.
                 
തുണി മാസ്‌ക് ധരിച്ചാല്‍ മറ്റൊരാളില്‍ നിന്ന് കോവിഡ് പകരാന്‍ എത്ര സമയമെടുക്കും?; അമ്പരിപ്പിക്കുന്ന പഠന റിപോർട് പുറത്ത്

വൈറസ് പടരാതിരിക്കാന്‍ ഏറ്റവും മികച്ചത് എന്‍ 95 മാസ്‌കുകളാണെന്ന് അമേരികന്‍ കോൻഫറന്‍സ് ഓഫ് ഗവണ്‍മെന്റല്‍ ഇന്‍ഡസ്ട്രിയല്‍ ഹൈജീനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. രോഗബാധിതനായ വ്യക്തി മാസ്‌ക് പോലും ധരിച്ചില്ലെങ്കില്‍ അയാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പൂര്‍ണമായും എത്താന്‍ കുറഞ്ഞത് രണ്ടര മണിക്കൂര്‍ എടുക്കും. ഇരുവരും എന്‍ 95 മാസ്‌കുകള്‍ ധരിക്കുകയാണെങ്കില്‍, വൈറസ് പകരാന്‍ 25 മണിക്കൂര്‍ എടുക്കും. സര്‍ജിക്കല്‍ മാസ്‌കുകള്‍ തുണി മാസ്‌കിനെക്കാള്‍ മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നെങ്കിലും രോഗബാധിതനായ വ്യക്തി മാസ്‌ക് ധരിക്കാതിരിക്കുകയും കൂടെയുള്ളയാള്‍ സര്‍ജികല്‍ മാസ്‌ക് ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, 30 മിനിറ്റിനുള്ളില്‍ അണുബാധ പകരുമെന്ന് പഠനം വ്യക്തമാക്കുന്നു.

പലരും ആശ്വാസത്തിനായാണ് തുണി മാസ്‌ക് ഉപയോഗിക്കുന്നത്. സര്‍ജികല്‍ മാസ്‌കും തുണിമാസ്‌കും ഒരുമിച്ച് ഉപയോഗിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു പാളി മാത്രമുള്ള തുണി മാസ്‌കുകള്‍ക്ക് വലിയ വിയര്‍പ്പ് തുള്ളികളെ അടക്കം തടയാന്‍ കഴിയും, എന്നാല്‍ ചെറിയ വായൂ കണങ്ങളെ തുണി മാസ്‌ക് തടയില്ല. അതിവേഗം പടരുന്ന വൈറസ് വകഭേദമാണെങ്കില്‍ തുണി മാസ്‌കോ, സര്‍ജികല്‍ മാസ്‌കോ ധരിച്ചത് കൊണ്ട് പ്രയോജനമില്ല.

തുണി മാസ്‌കുകള്‍ ഒമിക്രോണിനെ തടുക്കില്ല

കോവിഡിന്റെ ഏറ്റവും വേഗത്തില്‍ പടരുന്ന വകഭേദമായ ഒമിക്രോണിനെ തടയാന്‍ തുണി മാസ്‌കുകള്‍ക്കാവില്ല. രണ്ടും മൂന്നും ഡോസ് വാക്‌സിനേഷന്‍ എടുക്കുന്ന ആളുകള്‍ക്ക് അണുബാധയുണ്ടാകുന്നു. അതിനാല്‍, മാസ്‌ക് ഉപയോഗിക്കുന്നതില്‍ നിന്ന് കോവിഡ് പ്രതിരോധം ആരംഭിക്കണം. മാസ്‌ക് ധരിക്കാത്ത രണ്ട് പേരിലൊരാള്‍ക്ക് ഒമിക്രോണ്‍ അണുബാധയുണ്ടെങ്കില്‍ 15 മിനിറ്റിനുള്ളില്‍ വൈറസ് പടരുമെന്ന് ഡാറ്റ വ്യക്തമാക്കുന്നു. രണ്ടാമത്തെ വ്യക്തി തുണി മാസ്‌ക് ധരിച്ചാല്‍, വൈറസ് 20 മിനിറ്റ് എടുക്കും. ഇരുവരും തുണി മാസ്‌ക് ധരിച്ചാല്‍ 27 മിനിറ്റിനുള്ളില്‍ അണുബാധ പടരും.


Keywords:  News, National, Top-Headlines, COVID-19, Mask, People, Cloth Mask, Report, New Delhi, Virus, America, Can Covid be passed from one person to another while wearing a cloth mask?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia