കൊറോണ: മരുന്നായി ഗംഗാജലം പരീക്ഷിക്കണമെന്ന്‌ ബിജെപി സര്‍ക്കാര്‍; വെറുതെ സമയം കളയാനില്ലെന്ന്‌ ഐസിഎംആര്‍

 


ന്യൂഡെൽഹി: (www.kvartha.com 07.05.2020) കൊറോണ വൈറസിനെതിരായ മരുന്നായി ഗംഗാനദിയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുമോ എന്ന്​ ഗവേഷണം നടത്തണമെന്ന കേന്ദ്രസര്‍ക്കാരി​ന്റെ അഭ്യര്‍ഥന ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) തള്ളി. രോഗവ്യാപനം പ്രതിരോധിക്കാനുള്ള ഗൗരവമേറിയ പ്രവർത്തനങ്ങളിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍. മറ്റ് വിഷയങ്ങളില്‍ സമയം പാഴാക്കാന്‍ ആഗ്രഹമില്ലെന്ന് ഐസിഎംആര്‍ അധികൃതർ അറിയിച്ചു. പ്രമുഖ വാർത്ത പോർട്ടലായ ‘ദി പ്രിന്‍റ്​’  ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘അതുല്യ ഗംഗ’ എന്ന സന്നദ്ധ സംഘടനയാണ്​ ഗംഗാജല​ത്തി​ന്റെ കഴിവ്​ സംബന്ധിച്ച അവകാശവാദവുമായി രംഗത്തുവന്നത്​. കൂടുതല്‍ ഗവേഷണം ആവശ്യപ്പെട്ട്​ ഏപ്രില്‍ മൂന്നിന് കേന്ദ്ര ജല മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞമാസം 30ന് ഇക്കാര്യമുന്നയിച്ച്‌​ മന്ത്രാലയം​ ഐസിഎംആറിന്​ കത്തെഴുതി.


കൊറോണ: മരുന്നായി ഗംഗാജലം പരീക്ഷിക്കണമെന്ന്‌ ബിജെപി സര്‍ക്കാര്‍; വെറുതെ സമയം കളയാനില്ലെന്ന്‌ ഐസിഎംആര്‍

ഗംഗയിലെ വെള്ളത്തില്‍ ഹാനികരമായ ബാക്ടീരിയകളെ കഴിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ്​ ഉണ്ടെന്നും അതുല്യ ഗംഗ അവകാശപ്പെട്ടിരുന്നു. ഐഐടി റൂര്‍ക്കി, ഐഐടി കാണ്‍പൂര്‍, സിഎസ്‌ഐആര്‍, ഐഐടിആര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇവര്‍ പറയുന്നു. ഏപ്രില്‍ 24ന് ശാസ്​ത്രജ്​ഞരുമായി വിഷയം ചര്‍ച്ച ചെയ്​തിരുന്നതായി അതുല്യ ഗംഗ അംഗം കേണല്‍ മനോജ് കിഷ്വാർ പറഞ്ഞു. ഗംഗ ജലത്തില്‍ അടങ്ങിയിരിക്കുന്ന, കോവിഡിനെ നേരിടാന്‍ സഹായകമായ മൂലകങ്ങളെ തിരിച്ചറിയാന്‍ ഐസി.എംആറിനെ ചുമതലപ്പെടുത്തണമെന്ന് സിഎസ്‌ഐആര്‍-നീരി ശാസ്ത്രജ്ഞരാണ്​ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജല മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ച കാര്യം ഐസിഎംആര്‍ അധികൃതർ സ്​ഥിരീകരിച്ചു. എന്‍ജിഒ ഇടപെട്ട്​ ഏതെങ്കിലും ആശുപത്രിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നുണ്ടെങ്കില്‍ സഹായം ഏര്‍പ്പാടാക്കാമെന്ന്​ ഐ​സിഎംആര്‍ അധികൃതര്‍ വ്യക്തമാക്കി.

Summary: Can Gangajal treat COVID-19? Modi govts wants a study, ICMR says no
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia